Thursday, March 19, 2026 Last Updated 9 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Jun 2025 09.09 AM

കിലിപോളിന് ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ആദരം; സന്തോഷം പങ്കുവെച്ച് താരം

kili paul
photo-www.instagram.com/kili_paul/

ടാര്‍സാനിയന്‍ താരം കിലിപോളിന് ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ആദരം. ലിപ്‌സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ഇദ്ദേഹത്തിന് ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ബിശ്വദീവ് ദേയ് ആണ് പുരസ്‌കാരം നല്‍കി ആദരിച്ചത്.

സഹോദരി നീമാ പോളിനൊപ്പമാണ് കിലി പോള്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. ' ഇന്ത്യയിലേക്ക് നല്ലൊരു യാത്രയായിരുന്നു. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ എന്നെ സ്വീകരിച്ചു. അവാര്‍ഡിന് വളരെ നന്ദി' എന്നാണ് അവാര്‍ഡ് വാങ്ങുന്ന ചിത്രങ്ങള്‍ക്കൊപ്പം കിലി പോള്‍ കുറിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ക്കൊപ്പമുളള ' ഏ വതന്‍' എന്ന ഗാനത്തിന്റെ ലിപ് സിങ്ക് വീഡിയോയും കിലി പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

കിലി പോള്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ച് എത്തിയിരിക്കുന്നത്. റിമി ടോമി ഉള്‍പ്പെടെയുളള പ്രമുഖര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

Ads by Google
Wednesday 04 Jun 2025 09.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google