Thursday, March 19, 2026 Last Updated 11 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 01.51 PM

' ക്ലബ്ബുകളും ബാറുകളും ഒന്നാംതീയതി അടച്ചിടണമെന്ന നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു' ; വിജയ് ബാബു

policy, says
photo-www.facebook.com/Vijaybabuofficial

സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കണമെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഒന്നാം തീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാരിന്റ വിചിത്രനയം പുനഃപരിശോധിക്കണമെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഞായറാഴ്ചയും ഒന്നാംതിയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.

'ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?', വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.

Ads by Google
Monday 02 Jun 2025 01.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google