Thursday, March 19, 2026 Last Updated 15 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Jun 2025 09.57 AM

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ നൃത്തം ചെയ്ത് സ്വാസിക; വീഡിയോ കണ്ട് കണ്ണുനിറഞ്ഞെന്ന് ആരാധകര്‍

dance, her

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം നൃത്തം ചെയ്ത് സ്വാസിക. ' തുജ് മേ റബ് ദിക്താ ഹെ' എന്ന ഹിന്ദി ഗാനത്തിനാണ് സ്വാസിക ചുവടു വയ്ക്കുന്നത്. ഇതിന്റെ വീഡിയോ സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

' ഏറ്റവും നല്ല അമ്മയ്ക്ക് ജന്മദിനാശംസകള്‍. അമ്മ എനിക്കുവേണ്ടി ചെയ്ത എല്ലാ ത്യാഗങ്ങള്‍ക്കും നന്ദി. ആര്‍ക്കും ആവശ്യപ്പെടാന്‍ കഴിയുന്ന ഏറ്റവും നല്ല അമ്മയാണ് നിങ്ങള്‍. അമ്മയെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു. ജന്മദിനാശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് നൃത്തം െചയ്യുന്ന വീഡിയോ സ്വാസിക പോസ്റ്റ് ചെയ്തത്.

ഡാന്‍സ് ചെയ്യുന്നതിനിടയില്‍ അമ്മയുടെ മുന്നില്‍ മുട്ടുകുത്തിനിന്ന് താരം അമ്മയെ തൊഴുന്നുണ്ട്. മകളുടെ നൃത്തം കണ്ട് വികാരഭരിതയായി അമ്മയുടെ കണ്ണ് നിറയുന്നതും വാത്സല്യത്തോടെ മകളെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. അവസാനം അമ്മയെ കെട്ടിപിടിക്കുമ്പോള്‍ സ്വാസികയുടെ കണ്ണും അറിയാതെ നിറയുന്നുണ്ട്.

താരത്തിന്റെ ഡാന്‍സിനെ അഭിനന്ദിച്ചും അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ' കരയിപ്പിച്ചു' , 'കണ്ണ് നിറഞ്ഞു', ' ഹൃദയത്തില്‍ തൊട്ടു' എന്നിങ്ങനെയാണ് കമന്റുകള്‍.

Ads by Google
Monday 02 Jun 2025 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google