Thursday, March 19, 2026 Last Updated 15 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Jun 2025 03.06 PM

' അഭിമാനമുളള മാതാപിതാക്കള്‍'; മകന്റെ ബിരുദദാന ചടങ്ങില്‍ ഒന്നിച്ച് എത്തി ധനുഷും ഐശ്വര്യയും

for, son
photo-www.instagram.com/dhanushkraja/

മകന്‍ യാത്രയുടെ ബിരുദദാന ചടങ്ങില്‍ ഒന്നിച്ച് എത്തി ധനുഷും ഐശ്വര്യ രജനികാന്തും. 2004ല്‍ വിവാഹിതരായ ഇരുവരും 2022ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചിരുന്നു.

അഭിമാനമുള്ള മാതാപിതാക്കള്‍ എന്നാണ് മകനെ ചേര്‍ത്ത് നിര്‍ത്തുന്ന ചിത്രം പങ്കുവച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേര്‍പിരിഞ്ഞതിനുശേഷം, ഇരുവരും ഒരുമിച്ച് കാണപ്പെടുന്നത് വളരെ അപൂര്‍വമായാണ്. അതിനാല്‍ മകനൊപ്പമുള്ള ഇരുവരുടെയും ചിത്രം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിതകഥ എന്ന ചിത്രമാണ് ധനുഷിന്റേതായി അടുത്തിടെ പ്രഖ്യാപിച്ചത്. ആദിപുരുഷ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രമായ കുബേര റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ നാഗാര്‍ജുന അക്കിനേനി, രശ്മിക മന്ദാന, ജിം സര്‍ഭ്, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജൂണ്‍ 20 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അതേസമയം, ഐശ്വര്യ രജനീകാന്ത് അവസാനമായി സംവിധാനം ചെയ്തത് ലാല്‍ സലാം എന്ന സ്‌പോര്‍ട്‌സ് ഡ്രാമയാണ്, ഇതില്‍ രജനീകാന്തും അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. ചിത്രംജൂണ്‍ 6 മുതല്‍ സണ്‍ നെസ്റ്റിലൂടെ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ്.

Ads by Google
Sunday 01 Jun 2025 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google