Thursday, March 19, 2026 Last Updated 15 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 10.11 PM

'തടിച്ചി'യെന്ന വിളിയടക്കം ബോഡി ഷെയ്മിംഗ് പരിഹാസങ്ങൾ; അവസാനം നിവേദ തോമസ് നേടിയത് തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരം

തന്നെ പരിഹസിച്ചവരെ കൊണ്ട് കൈയടിപ്പിച്ചിരിക്കുകയാണ് മലയാളി താരമായ നിവേദ തോമസ്. തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്‌കാരത്തില്‍ മികച്ച നടിയായത് നിവേദയാണ്.
Nivetha thomas, 35 chinna katha kaadu movie, Telangana government's state awards
Nivetha Thomas (Image Source: Instagram)

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് നിവേദ തോമസ്. എന്നാൽ മലയാളത്തിൽ കിട്ടിയതിന്റെ ഇരട്ടി സ്വീകാര്യത നിവേദയ്ക്ക് അന്യ ഭാഷകളിൽ കിട്ടി.
അടുത്തിടെ '35 ചിന്നകഥ കാതു' എന്ന സിനിമയ്ക്കു വേണ്ടി ശരീരഭാരം വർധിപ്പിച്ച്‌ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു നിവേദ. പക്ഷേ ശരീരഭാരം വർധിപ്പിച്ചതോടെ കടുത്ത ബോഡി ഷേമിംഗ് താരം നേരിട്ടിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടിയാണെങ്കിലും താരത്തിന് വന്ന മാറ്റം കണ്ടില്ലെന്നു നടിച്ചായിരുന്നു പലരും നടിയെ വിമർശിച്ചത്.
എന്നാൽ ഇപ്പോഴിതാ, തെലുങ്കാന സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി എല്ലാ വിമർശനങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് നിവേദ. തന്റെ സോഷ്യൽ മീഡിയയിലൂടെ താരം ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് നിവേദ അവാർഡിന്റെ സന്തോഷം ആഘോഷിച്ചത്. മകളുടെ പുരസ്കാര നേട്ടത്തില്‍ നിവേദയുടെ മാതാപിതാക്കൾ ഷാജു തോമസും ഇല്ലി തോമസും സഹോദരനും ഏറെ സന്തോഷത്തിലാണെന്ന് ചിത്രങ്ങളിൽ കാണാം.
നന്ദകിഷോർ സംവിധാനം ചെയ്ത '35 ചിന്നകഥ കാതു' എന്ന സിനിമയിലെ കഥാപാത്രത്തിനാണ് നിവേദയ്ക്ക് പുരസ്‌കാരം ലഭിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് നിവേദ ചിത്രത്തില്‍ അഭിനയിച്ചത്.

അക്കു അക്ബർ സംവിധാനംചെയ്ത 'വെറുതെ ഒരു ഭാര്യ' എന്ന ചിത്രത്തിലൂടെയാണ് നിവേദയുടെ തുടക്കം. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നിവേദ നേടിയിരുന്നു. ബ്ലെസിയുടെ'പ്രണയം' എന്ന ചിത്രത്തില്‍ ജയപ്രദയുടെ കുട്ടിക്കാലം അവതരിപ്പിച്ചതും നിവേദയായിരുന്നു. ഉത്തര, മധ്യവേനല്‍, ചാപ്പാകുരിശ്, തട്ടത്തിൻമറയത്ത്, റോമൻസ്, പാപനാശം, ദർബാർ, വക്കീല്‍ സാബ് എന്നിവയാണ് നിവേദയുടെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍.

Ads by Google
Saturday 31 May 2025 10.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google