Tuesday, March 24, 2026 Last Updated 47 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 08.51 AM

സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും, റോഡ്‌ഷോ നടത്താന്‍ സിപിഎം ; നാളെ മുതല്‍ പ്രചരണം തുടങ്ങും

uploads/news/2025/05/783910/SWARAJ.jpg

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എം സ്വരാജ് കുടിയെത്തുമ്പോള്‍ അതിശക്തമായ മത്സരത്തിന് കളമൊരുങ്ങുകയാണ്. ഇതാദ്യമായി നാട്ടില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കുന്ന സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നിലമ്പൂരില്‍ എത്തുന്ന സ്വരാജിന് വലിയ രീതിയിലുള്ള ഒരു സ്വീകരണം നല്‍കാനൊരുങ്ങുകയാണ് ഇടതുപക്ഷം.

നാളെ മുതല്‍ പ്രചരണരംഗത്ത് സജീവമാകാനാണ് എം. സ്വരാജിന്റെ തീരുമാനം. ഇന്നലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. സ്വരാജ് നിലമ്പൂരില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. അന്‍വര്‍ ഉയര്‍ത്തിവിട്ടിരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തിന്റെ ചിഹ്നമായ അരിവാള്‍ചുറ്റികനക്ഷത്രത്തില്‍ പാര്‍ട്ടിനേതാവ് തന്നെ മത്സരിക്കാന്‍ ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയായിരുന്നു.

16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിലമ്പൂരില്‍ സിപിഎമ്മിന്റെ ഒരു സ്ഥാനാര്‍ത്ഥി എത്തുന്നതും സ്വന്തം ചിഹ്നം ഉപയോഗിക്കുന്നതും. അതുകൊണ്ടു തന്നെ നിലമ്പൂരിലെ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്ന പ്രതീതി സൃഷ്ടിക്കുന്നത് സിപിഎം വലിയ പ്രാധാന്യത്തോടെ കാണുന്നത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് എത്തുന്ന സ്വരാജിനെ റോഡ്‌ഷോയാക്കി കൊണ്ടുവരാനാണ് പ്രാദേശിക നേതൃത്വം ഉദ്ദേശിക്കുന്നത്. ഇത് ബൈക്ക്‌റാലി അടക്കമുള്ള ഒരു ശക്തിപ്രകടനമാക്കി മാറ്റാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. നാട്ടുകാരനെ തന്നെ കിട്ടിയത് എല്‍ഡിഎഫിലെ ആവേശം കൂട്ടുന്നുണ്ട്.

Ads by Google
Saturday 31 May 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google