Tuesday, March 24, 2026 Last Updated 47 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 06.32 PM

അതിതീവ്രമഴയില്‍ മുങ്ങി സംസ്ഥാനം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറ് ജില്ലകളില്‍ ഓറഞ്ച്; മുന്നറിയിപ്പ്

warning, heavy rain

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് അതിതീവ്രമഴ (kerala rain) കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

Ads by Google
Friday 30 May 2025 06.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google