Tuesday, March 24, 2026 Last Updated 49 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 05.29 PM

മംഗളൂരുവില്‍ മണ്ണിടിച്ചിലില്‍ ; രണ്ട് കുട്ടികള്‍ കൂടി മരിച്ചു , മരണം മൂന്നായി

uploads/news/2025/05/783865/4.gif
photo - facebook

മംഗളൂരു : മംഗളൂരു മോണ്ടെപദാവയിലെ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു . പ്രദേശവാസിയായ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (58) , മകന്‍ സീതാറാമിന്റെ് പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി . കുഞ്ഞുങ്ങളുടെ അമ്മയായ അശ്വിനിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെ വീടിനു പുറകുവശത്തെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം പൂജാരിയും ചികിത്സയിലാണ്. നാട്ടുകാർ, എൻഡിആർഎഫ്, എസ്‌ഡി ആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.

അതേസമയം ഇന്നലെ രാത്രി ദെര്‍ലക്കട്ടെയക്കടുത്ത് ബെല്‍മ കനകകരയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ് മകള്‍ ഫാത്തിമയാണ് മരിച്ചത് . വീടിന് പിന്നിലുളള കുന്നിന്റെ് സംരക്ഷണഭിത്തി ഇടിഞ്ഞ് വീടിനുളളില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മേല്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Ads by Google
Friday 30 May 2025 05.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google