Thursday, March 19, 2026 Last Updated 14 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 04.15 PM

' എട്ടു മാസം മാത്രം പ്രായമുളള ഒരു കൈകുഞ്ഞിന്റെ അമ്മ, കൃത്യമായ ജോലി സമയം ആവശ്യപ്പെടുന്നതില്‍ എന്താണ് തെറ്റ്' : ദീപികയെ പിന്തുണച്ച് അമല പോള്‍

support

സന്ദീപ് റെഡ്ഡി വാംഗെ - പ്രഭാസ് ചിത്രം ‘സ്പിരിറ്റ്’ ൽ നിന്നു ബോളിവുഡ് താരം ദീപിക പദുക്കോൺ പിന്മാറിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ദീപികയെ പിന്തുണച്ച് നടി അമല പോൾ.

കൈക്കുഞ്ഞിന്റെ അമ്മയായ ഒരു സ്ത്രീക്ക് ദിവസത്തിൽ ആറു മണിക്കൂർ മാത്രമെ ജോലി ചെയ്യാൻ കഴിയുകയുള്ളുവെന്നും അതിനുള്ള സാഹചര്യം ഒരുക്കി തരണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല എന്നും ഒരു ബോളിവുഡ് ഫിലിം ജേണലിസ്റ്റിന്റെ പോസ്റ്റ് പങ്കുവച്ച് അമല പോൾ വ്യക്തമാക്കി. ദീപികയുടെ ഡിമാൻഡുകളെ ‘അൺപ്രഫഷനൽ’ എന്നു വിളിക്കാനാവില്ലെന്ന് അമല പോൾ പറയുന്നു. എട്ടു മാസം മാത്രം പ്രായമുള്ള ഒരു കൈകുഞ്ഞ് ഉള്ള നടി കൃത്യമായൊരു ജോലി സമയം ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ് എന്നാണ് അമല പോൾ ചോദിക്കുന്നത്. ദീപികയുടെ ആവശ്യത്തോട് യോജിച്ചാലും ഇല്ലെങ്കിലും അവരെ അൺപ്രഫഷനൽ എന്ന് മുദ്ര കുത്താൻ അവകാശമില്ല. അവരുടെ കരിയറും അമ്മയെന്ന പദവിയും ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ വേണ്ടിയാണ് അവർ അത്തരമൊരു ആവശ്യം മുന്നോട്ട് വച്ചതെന്ന് അമല പോൾ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ചിത്രത്തിൽ പ്രഭാസിന്റെ നായികയായി കാസ്റ്റ് ചെയ്തിരുന്നത് ദീപിക പദുക്കോണിനെ ആയിരുന്നു. എന്നാൽ മുന്നോട്ട് വച്ച ഡിമാൻഡുകൾ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ അണിയറപ്രവർത്തകർ അവരെ സിനിമയിൽ നിന്നു മാറ്റുകയായിരുന്നത്രേ.

‘സ്പിരിറ്റ്’ൽ അഭിനയിക്കാൻ വലിയ ഡിമാൻഡുകള്‍ ദീപിക മുന്നോട്ടു വച്ചെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഒരു ദിവസം ആറു മണിക്കൂർ മാത്രമേ ഷൂട്ട് ചെയാൻ കഴിയൂ എന്നും 20 കോടി പ്രതിഫലത്തിനു പുറമെ സിനിമയുടെ ലാഭവിഹിതവും വേണമെന്നായിരുന്നു ദീപികയുടെ ആവശ്യം. ഇതോടെ അണിയറ പ്രവർത്തകർ ദീപികയെ മാറ്റി പകരം തൃപ്തി ദിമ്രിയെ നായികയായി തീരുമാനിക്കുകയായിരുന്നു.

Ads by Google
Friday 30 May 2025 04.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google