Thursday, March 19, 2026 Last Updated 14 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 03.08 PM

' മോശം പാസ്റ്റ് ഉളളവരാണ് ഞങ്ങള്‍ 2 പേരും, ആര്യയുമായുളള വിവാഹം ആലോചിച്ചെടുത്ത തീരുമാനം' ; സിബിന്‍

says, with

നടിയും സോഷ്യൽമീഡിയ താരവുമായ ആര്യയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് തുറന്നുപറഞ്ഞ് ഡിജെ സിബിൻ. വിവാഹം കഴിക്കാമെന്ന് തങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പരം നന്നായി അറിയാവുന്ന ആളുകളാണ് തങ്ങളെന്നും സിബിൻ പറഞ്ഞു.

“ഞങ്ങളുടെ തീരുമാനം എല്ലാവരും സ്വീകരിച്ചുവെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. എനിക്ക് വളരെ മോശം പാസ്റ്റാണ് ഉള്ളത്. ആര്യയ്‌ക്കും അതുപോലെ തന്നെയാണ്. രണ്ടുപേരും പരസ്പരം നന്നായി അറിയാവുന്ന ആൾക്കാരാണ്. അതുകൊണ്ടാണ് വിവാഹിതരാകാമെന്ന് തീരുമാനിച്ചത്. ഇപ്പോൾ എവിടെ പോയാലും ആളുകൾ ആര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്നും” സിബിൻ പറഞ്ഞു.

അടുത്തിടെയായിരുന്നു ആര്യയുടെയും സിബിന്റെയും വിവാഹനിശ്ചയം നടന്നത്. ഇരുവരും അടുത്ത സുഹൃത്തക്കളായിരുന്നു. ആര്യയുടെ ബൊട്ടീക് ബിസിനസിലെ പങ്കാളി കൂടിയാണ് സിബിൻ.

Ads by Google
Friday 30 May 2025 03.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google