Thursday, March 19, 2026 Last Updated 0 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 11.05 AM

' സിനിമ കാണുമെന്നും അഭിപ്രായം പറയുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി' ; സന്തോഷം പങ്കുവെച്ച് നരിവേട്ട ടീം

watch, movie

ടൊവിനോ തോമസ് നായകനായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് നരിവേട്ട. മുത്തങ്ങയിലെ ആദിവാസികളുടെ ഭൂസമരവും അതിനെതിരെ നടന്ന പോലീസ് അടിച്ചമര്‍ത്തലുമൊക്കെയാണ് ചിത്രത്തിന്റെ പ്രേമേയം.

ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമ കാണുമെന്ന് അറിയിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നരിവേട്ട അണിയറപ്രവര്‍ത്തകര്‍. ചിത്രം കാണാനായി മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ സംവിധായകന്‍ അനുരാജ് മനോഹറും ്രപധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട്, ആര്യ സലീം, പ്രണവ് എന്നിവരും മറ്റ് അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു.ഇതിന്റെ വീഡിയോ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ' സിനിമ കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും ഉറപ്പ് നല്‍കി കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു' എന്നാണ് വീഡിയോക്കൊപ്പം പറഞ്ഞിരിക്കുന്നത്.

അതേസമയം, മെയ് 23 ന് തിയേറ്ററുകളിലെത്തിയ നരിവേട്ട 15 കോടിയ്ക്ക് മുകളില്‍ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Ads by Google
Friday 30 May 2025 11.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google