Thursday, March 19, 2026 Last Updated 14 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 May 2025 11.44 AM

' മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പമുളള സിനിമ പ്രതീക്ഷിക്കാമോ?' ; അവതാരകന്റെ ചോദ്യത്തിന് കമല്‍ഹാസന്റെ മറുപടി

about, and

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലും സിനിമയുടെ പ്രമോഷന്‍ നടന്നിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ ഹാസനും ഒന്നിച്ച് ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍. ഒരു സ്റ്റാര്‍ കോമ്പിനേഷനു വേണ്ടി നിങ്ങള്‍ക്ക് അത്തരം മികച്ച അഭിനേതാക്കളെ പാഴാക്കാന്‍ കഴിയില്ലെന്നും, മോഹന്‍ലാല്‍ ഒത്ത് സിനിമ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയാണ് മിസ്സ് ആയിക്കൊണ്ടിരിക്കുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

'മമ്മൂട്ടി സാറുമായിട്ടുള്ളതാണ് മിസ് ആയിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും ഞാനുമായി സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ അത് പോരാ എന്നുള്ളതാണ് സത്യം. ഞങ്ങള്‍ ഇനിയും സിനിമകള്‍ തീര്‍ച്ചയായും ചെയ്യും. ഞാന്‍ അതിന് തയ്യാറാണെന്ന് അവര്‍ക്കറിയാം. അതുമാത്രമല്ല നല്ല കഥ വേണം, അവര്‍ മികച്ച നടന്മാരാണ്. ഒരു സ്റ്റാര്‍ കോമ്പിനേഷനു വേണ്ടി നിങ്ങള്‍ക്ക് അത്തരം മികച്ച അഭിനേതാക്കളെ പാഴാക്കാന്‍ കഴിയില്ല,' കമല്‍ ഹാസന്‍ പറഞ്ഞു.

അതേസമയം, ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നത്. കമല്‍ഹാസനൊപ്പം ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അലി ഫസല്‍, അശോക് സെല്‍വന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Ads by Google
Thursday 29 May 2025 11.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google