Thursday, March 19, 2026 Last Updated 11 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 05.05 PM

' പുഷ്പ' യില്‍ വില്ലനായി ആദ്യം തീരുമാനിച്ചത് ഫഹദിനെ അല്ല; വെളിപ്പെടുത്തി നടന്‍

first, on

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയത് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസില്‍ ആയിരുന്നു. എന്നാല്‍ ഫഹദിന് മുന്നേ സിനിമയില്‍ ഭഗവന്‍ സിങ്ങായി മറ്റൊരു നടനെ ആയിരുന്നു തീരുമാനിച്ചിരുന്നത്. നര രോഹിത് ആയിരുന്നു ഈ നടന്‍. സിനിമയുടെ ആരംഭ ഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ കഥ പുരോഗമിച്ചപ്പോള്‍ ഫഹദിനെ അണിയറപ്രവര്‍ത്തകര്‍ കാസ്റ്റ് ചെയ്തുവെന്നും നടന്‍ പറഞ്ഞു.

'കോവിഡ് സമയത്ത് ഞാന്‍ മീശയുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ടിട്ട് രവിയും സുകുമാറും എന്നോട് സംസാരിച്ചു. പിന്നീട് സിനിമയുടെ ദൈര്‍ഘ്യം മാറി. ശൈലിയുമെല്ലാം മാറി. ആ കഥാപാത്രത്തിന് ഞാന്‍ യോജിക്കില്ലെന്ന് തോന്നി, അപ്പോള്‍ അവര്‍ക്ക് ഫഹദിനെ വേണം. ആദ്യം ആ വേഷത്തിലേക്ക് സമീപിച്ചത് എന്നെയാണ്, കഥ കേട്ടിരുന്നു.

അദ്ദേഹം ചെയ്ത പോലെ ആ കഥാപാത്രത്തെ ചെയ്യാന്‍ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നെങ്കില്‍ കഥാപാത്രത്തെ അറിഞ്ഞ് ചെയ്യാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഫഹദിന്റെ പ്രകടനം കണ്ടപ്പോള്‍ ആ വേഷം അദ്ദേഹം നന്നായി ചെയ്തുവെന്ന് തോന്നി,' നര രോഹിത് പറഞ്ഞു.

Ads by Google
Wednesday 28 May 2025 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google