മമ്മൂട്ടി നായകനായ ഉട്യോപയിലെ രാജാവ് എന്ന ചിത്രത്തില്‍ അഭിനയിച്ചത് ഒട്ടും സന്തോഷത്തോടെയല്ലെന്നു വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. ഒരുപാട് കരഞ്ഞിട്ടാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും ആ സിനിമയിലെ കോസ്റ്റ്യൂം ഇഷ്ടപ്പെടാത്തതാണ് കാരണമെന്നും ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
ഞാന്‍ വന്ന സമയമാണ്. സിനിമയുടെ കഥ കേള്‍ക്കാന്‍ കാക്കനാട് ഒരു സ്ഥലത്താണ് ഞാനും സുനിച്ചനും ചെല്ലുന്നത്. അന്ന് ഞാന്‍ കഥാപാത്രം ചോദിക്കുന്നതിന് മുമ്പ് കോസ്റ്റ്യൂം എന്താണെന്നാണ്. കാരണം അത്രയൊന്നും ധൈര്യം എനിക്കന്ന് വന്നിട്ടില്ല. ഇന്ന് ചിലപ്പോള്‍ അത് ചെയ്‌തേക്കും. കാരണം ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് അവരുടെ വസ്ത്ര ധാരണത്തേക്കാള്‍ പ്രധാനം പെര്‍ഫോമന്‍സാണെന്ന് ഇപ്പോള്‍ എനിക്കറിയാം. സെര്‍വന്റ് ആണ് സാരിയായിരിക്കുമെന്ന് അന്ന് എന്നോട് പറഞ്ഞു. ഞാന്‍ അഭിനയിക്കാന്‍ ചെന്നു. ഞാനും സേതുലക്ഷ്മിയമ്മയുമുണ്ട്. ഞങ്ങള്‍ വളരെ ഹാപ്പിയായിരിക്കുന്നു. മമ്മൂക്ക തമാശ പറയുന്നു, ഞങ്ങളൊക്കെ കുടു കുടാ ചിരിക്കുന്നു.
അങ്ങനെ എന്‍ജോയ് ചെയ്തിരിക്കുമ്പോള്‍ കോസ്റ്റ്യൂം മാറാം ചേച്ചി എന്ന് പറഞ്ഞെന്നെ വിളിച്ചു. നോക്കുമ്പോള്‍ ഒരു ബ്ലൗസും മുണ്ടുമെടുത്ത് വെച്ചിരിക്കുന്നു. ബ്ലൗസിന് ഇറങ്ങി വൈഡ് നെക്കാണ്. ഇപ്പോഴും അത് ഭയങ്കര വിഷമം വരുത്തുന്നുണ്ട്. ഞാനിടില്ലെന്ന് പറഞ്ഞു. ഇപ്പോഴും നോക്കിയാലറിയാം. വലിച്ച് കയറ്റിയാണ് ആ ബ്ലൗസുള്ളത്. കുനിയാന്‍ പേടിച്ചു. ഭയങ്കര പ്രയാസപ്പെട്ട് ചെയ്ത സീനാണ്. അത് കൊണ്ട് തന്നെ എനിക്കാ സിനിമയുടെ ഭാഗങ്ങളൊന്നും വ്യക്തമായി ഓര്‍മയില്ല. ഞാന്‍ ആ സിനിമ കാണാന്‍ പോയിട്ടുമില്ല.
ഞാന്‍ വളരെ പെയിന്‍ഫുളായിരുന്നു ആ സിനിമയുടെ കാര്യത്തില്‍. ഒട്ടും തൃപ്തി തരാതിരുന്ന സമയം. പക്ഷെ മമ്മൂക്ക എന്ന മനുഷ്യനോട് ഭയങ്കര ബഹുമാനമുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ഒരു സിനിമ ചെയ്യുമ്പോള്‍ മമ്മൂക്ക, ഞാന്‍ ഈ സിനിമ ചെയ്യുന്നെന്ന് പറഞ്ഞ് മെസേജ് ചെയ്താല്‍ അപ്പോള്‍ തന്നെ മറുപടി വരും. അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്ക് അത്രയും വാല്യു കൊടുക്കുന്ന സാധാരണക്കാരനായ മനുഷ്യനാണ് മമ്മൂട്ടിയെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി.