Thursday, March 19, 2026 Last Updated 16 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 01.58 PM

സ്റ്റണ്ട് കൊറിയോഗ്രഫര്‍ കെച്ച കെംബഡികെയെ നേരില്‍ കണ്ട് കാട്ടാളന്‍ ടീം

kecha-khamphakdee
photo-www.instagram.com/cubesentertainments/

മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന പുതിയ ചിത്രമായ കാട്ടാളനില്‍ ആക്ഷനൊരുക്കാന്‍ എത്തുന്നത് ലോക പ്രശസ്തനായ സ്റ്റണ്ട് കൊറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണെന്ന് സൂചന. കെച്ച കെംബഡികെയെ നേരില്‍ കണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കാട്ടാളന്‍ ടീം.

ഓങ്-ബാക്ക്2, ബാഹുബലി-2:കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കെച്ച കെംബഡികെയുടെ മലയാളത്തിലെ അരങ്ങേറ്റം കാട്ടാളനിലൂടെയാകുമെന്ന ആകാംഷയിലാണ് ഇപ്പോള്‍ സിനിമാ പ്രേക്ഷകര്‍.

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ വലിയൊരു താരനിരയാണ് ഒരുമിക്കുന്നതെന്നാണ് സൂചന. സിനിമയുടേതായി പുറത്തിറങ്ങിയ മനുഷ്യനും കാട്ടാനയും തമ്മിലുളള ശക്തമായ ഒരു സംഘട്ടനത്തെ സൂചിപ്പിക്കുന്ന പോസ്റ്റര്‍ അടുത്തിടെ ഏറെ ശ്രദ്ധനേടിയിരുന്നു.

Ads by Google
Wednesday 28 May 2025 01.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google