Thursday, March 19, 2026 Last Updated 12 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 01.02 PM

സിംഗിളാണ്, നല്ലൊരു മലയാളി പെണ്‍കുട്ടിയെ കിട്ടിയാല്‍ വിവാഹം കഴിച്ച് കേരളത്തില്‍ കൂടണം; കിലി പോള്‍

kili-paul-
photo-www.instagram.com/kili_paul/

സോഷ്യൽ മീഡിയാ റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനാണ് കിലി പോള്‍. ടാന്‍സാനിയക്കാരനായ കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സോഷ്യൽ മീഡിയയിൽ സ്‌നേഹപൂര്‍വം വിളിക്കുന്നത്. കേരളത്തിനോടുള്ള സ്നേഹം കിലി പ്രകടിപ്പിക്കാറുമുണ്ട്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാളം സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിൽ ലുലു മാളിൽ കിലി എത്തിയിരുന്നു. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിച്ച് കേരളത്തിൽ കൂടാണമെന്ന് പറയുകയാണ് കിലി.

വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പറഞ്ഞു. ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ട്. ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയാണ് കൂടുതൽ ഇഷ്ടമെന്നും കിലി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ 'ആരുപറഞ്ഞു ആരുപറഞ്ഞു' എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.

അതേസമയം, എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ കെ ഡി നിർമ്മിക്കുന്ന സിനിമയാണ് ഇന്നസെന്റ്. സിനിമയുടെ സംവിധാനം സതീഷ് തൻവിയാണ്. അൽത്താഫും അനാർക്കലി മരക്കാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർ‍ണ്ണമായും കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

Ads by Google
Wednesday 28 May 2025 01.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google