Thursday, March 19, 2026 Last Updated 9 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 01.32 PM

'കുറ്റം പറയുന്നവര്‍ക്ക് അറിയില്ലല്ലോ ഇത്രേം ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളര്‍ത്തിയത്' ; പോസ്റ്റുമായി രേണു സുധി

share
photo-www.instagram.com/renu_sudhi/

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. അടുത്തിടെ രേണു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ കിച്ചു എന്നു വിളിക്കുന്ന രാഹുലിനൊപ്പം രേണു പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. കിച്ചുവിനെ സ്വന്തം മകനെപ്പോലെയാണ് കാണുന്നതെന്നും ഇളയ മകന്‍ റിതുക്കുട്ടനെക്കാളിഷ്ടം കിച്ചുവിനെ ആണെന്നും രേണു മുന്‍പ് പല തവണ പറഞ്ഞിട്ടുണ്ട്.

''എന്നെ കുറ്റം പറയുന്നവര്‍ക്ക് അറിയില്ലല്ലോ, ഇത്രേ ചെറുപ്പം തൊട്ടേ ഞാനും കൂടി കൂടെയാ ഞങ്ങളുടെ മകനെ വളര്‍ത്തിയത് എന്ന്. നെഗറ്റീവ് പറയുന്നവര്‍ പറയുക. നോ പ്രോബ്ലം. സപ്പോര്‍ട്ടിനു നന്ദി '', എന്നാണ് രേണു സുധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

''സ്വന്തം അമ്മ കുഞ്ഞിനെ മനസാക്ഷി ഇല്ലാതെ കൊന്നു കളയുന്ന ഈ കാലത്തു ആ കുഞ്ഞിനെ അവന്റെ അച്ഛനോ അമ്മയോ ഇല്ലാഞ്ഞിട്ടു പോലും നിങ്ങള്‍ സ്വന്തം പോലെ നോക്കുന്നുണ്ടല്ലോ. കര്‍മം കൊണ്ട് നിങ്ങള്‍ അവനു അച്ഛനും അമ്മയും ആണെന്ന് തെളിയിച്ചു. ആ നന്മ മാത്രം മതി രേണു സുധി എന്ന സ്ത്രീയെ മനസ്സിലാക്കാന്‍, ഉയരങ്ങളില്‍ എത്തട്ടെ'', എന്നാണ് രേണുവിന്റെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്.

''രേണു നിങ്ങള്‍ മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കാതെ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കൂ. നിങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. കുറ്റം പറയുന്നവര്‍ തിരുത്തി പറയുന്ന ഒരു കാലമുണ്ടാകും. നിങ്ങള്‍ ഒരു നല്ല മനസിന്റെ ഉടമയാണ്. നിങ്ങളെ ഇഷ്ടം. ഒരു അനിയത്തിക്കുട്ടിയെപ്പോലെ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്'', എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Ads by Google
Wednesday 28 May 2025 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google