Thursday, March 19, 2026 Last Updated 15 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 12.48 PM

' അമ്മയാകാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്, മക്കള്‍ക്ക് ഞാന്‍ തന്നെ ഭക്ഷണം ഉണ്ടാക്കികൊടുക്കണം എന്നാണ് ആഗ്രഹം' ; സ്വാസിക

about
photo-www.instagram.com/swasikavj/

സിനിമ സീരിയല്‍ അഭിനയത്തിലൂടെയും സ്റ്റേജ് ഷോ അവതരണത്തിലൂടെയും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് സ്വാസിക. യുവനായികമാരില്‍ ശ്രദ്ധേയയാണ് സ്വാസിക സിനിമകളിലും സീരിയലുകളിലും ഇപ്പോഴും സജീവമാണ്.

കഴിഞ്ഞ വര്‍ഷമായിരുന്നു മോഡലും സീരിയല്‍ നടനുമായ പ്രേം ജേക്കബ്ബുമായി സ്വാസിക വിവാഹിതയായത്. അമ്മയാകാനുളള തന്റെ ആഗ്രഹത്ത കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും മനസ് തുറക്കുകയാണ് സ്വാസിക പുതിയ അഭിമുഖത്തില്‍.

തനിക്ക് കരിയറും കുടുംബ ജീവിതവും ഒന്നിച്ചു ബാലന്‍സ് ചെയ്ത് കൊണ്ടു പോകാനാണ് ഇഷ്ടമെന്നാണ് സ്വാസിക പറയുന്നത്. സമയം കിട്ടുമ്പോഴെല്ലാം പ്രേമിന് ആഹാരം ഉണ്ടാക്കി കൊടുക്കാറുണ്ടെന്നും അതില്‍ താന്‍ സന്തോഷം കണ്ടെത്തുന്നുണ്ടെന്നുമാണ് നടിയുടെ വാക്കുകള്‍. ഇങ്ങനെ ബാലന്‍സ് ചെയ്തു പോകുന്ന സത്രീകളെ ഇഷ്ടമെന്നാണ് താരം പറയുന്നത്.

ഭാവിയില്‍ തന്റെ മക്കള്‍ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം പാകം ചെയ്തു കൊടുക്കുക എന്നതാണ് തന്റെ വലിയ ആഗ്രഹം. അമ്മയാകുക എന്നത് വലിയ ഇഷ്ടമുള്ള കാര്യമാണെന്നും നടി പറഞ്ഞു. ഭര്‍ത്താവിനും മക്കള്‍ക്കും ഇഷ്ടപ്പെട്ട സാധനങ്ങള്‍ പാചകം ചെയ്തു കൊടുത്തും വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളുണ്ട്. താനും ആഗ്രഹിക്കുന്നത് അങ്ങനെയൊരു സ്ത്രീ ആകാനാണെന്ന് നടി പറഞ്ഞു.

ചിലരൊക്കെ അമ്മമാരുടെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് കാണാറുണ്ട്. ഒരു പത്തു വര്‍ഷം കഴിയുമ്പോള്‍ അങ്ങനെയുള്ള അമ്മമാരെക്കുറിച്ച് ആരെങ്കിലും പറയുമോയെന്നുപോലും അറിയില്ല. ഞാന്‍ ജോലി ചെയ്യുന്ന അമ്മയായത് കൊണ്ട് ഇതിനൊക്കെയുള്ള സമയമില്ലെന്നാണ് പലരും പറയുന്നത്. അമ്മയുടെ രുചി എന്നൊക്കെ അപ്പോ പറയാന്‍ നമുക്ക് പറ്റുമോ എന്നറിയില്ല.

എന്റെ മക്കള്‍ക്ക് ഞാന്‍ തന്നെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം. നന്നായി കുക്ക് ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. എന്റെ ആഗ്രഹമാണത്. ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് കല്യാണത്തിന് മുമ്പേ ഞങ്ങള്‍ സംസാരിച്ചതാണെന്നും നടി പറഞ്ഞു. അമ്മയാകാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആയതേയുള്ളൂ. ചിലപ്പോള്‍ അടുത്ത വര്‍ഷമൊക്കെ ഉണ്ടാകുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 28 May 2025 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google