Thursday, March 19, 2026 Last Updated 13 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 May 2025 12.00 PM

സോഷ്യല്‍മീഡിയയിലെ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ നീക്കണം; ഭാര്യക്കും അമ്മായിയമ്മയ്ക്കും എതിരെ രവി മോഹന്‍

notice

തെന്നിന്ത്യയുടെ പ്രിയ താരം രവി മോഹനും ഭാര്യ ആര്‍തിയും തമ്മിലുളള വിവാഹബന്ധം തകര്‍ന്നത് ആരാധകരെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ഭാര്യയും അമ്മായിയമ്മയും തന്റെ വ്യക്തിപരമായ കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും അമിതമായി ഇടപെട്ടിട്ടുണ്ടെന്നും മനസമാധാനത്തോടെ ജീവിക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും രവി തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ക്കുമെതിരെ നിയമപരമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

ഭാര്യയുടെയും അമ്മായിയമ്മയുടെയും അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ തന്റെ പ്രതിച്ഛായയില്‍ വലിയ ഇടിവുണ്ടാക്കിയെന്നും വ്യക്തമാക്കിയ രവിമോഹന്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന അപകീര്‍ത്തിപരവും തെറ്റുമായ പോസ്റ്റുകള്‍ ഉടനെ നീക്കം െചയ്യുകയോ ഡിലീറ്റ് ചെയ്യുകയോ വേണം. ഇത്തരത്തില്‍ ഭാവിയില്‍ ചെയ്യാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ആവശ്യം. തന്നെ സോഷ്യല്‍ മീഡിയയില്‍ ഇരുവരും ടാഗ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പറയുന്ന രവി മോഹന്‍ വിവാഹമോചനവുമായി ബന്ധെപ്പട്ടുളള അപകീര്‍ത്തിപരമായ വാര്‍ത്തകളും പോസ്റ്റുകളും മെമ്മുകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

Ads by Google
Wednesday 28 May 2025 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google