Thursday, March 19, 2026 Last Updated 12 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 04.44 PM

ചോക്ലേറ്റ് കട്ടൗട്ട് ബോഡികോണ്‍ ഡ്രസ്സില്‍ ഗ്ലാമറായി സമാന്ത റൂത്ത് പ്രഭു; സൈഡിലും ബസ്റ്റിലും ഹാന്‍ഡ് വൂവണ്‍ ഡീറ്റെയിലിംഗില്‍ ഹോട്ട് ലുക്കില്‍ താരം

uploads/news/2025/05/783321/Untitled-4.jpg
Samantha Ruth Prabhu (Image Source: Instagram)

തെന്നിന്ത്യയുടെ താരറാണിയാണ് സമാന്ത റൂത്ത് പ്രഭു. തെലുങ്കിലും തമിഴിലും മാത്രമല്ല ബോളിവുഡിലും താരമിപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്. പ്രണയിച്ചു വിവാഹം ചെയ്ത നാഗചൈതന്യയ്ക്കൊപ്പമുള്ള വിവാഹമോചനമടക്കം സ്വകാര്യ ജീവിതത്തില്‍ ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങള്‍ താരം നേരിട്ടിരുന്നു. പിന്നീടെത്തിയ ചില രോഗങ്ങളും സമാന്തയ്ക്ക് ഒരു വെല്ലുവിളിയായി. എന്നാല്‍ അതിനെയൊക്കെ ഒരു ഫിനിക്സ് പക്ഷിയെപ്പോലെ നേരിട്ടാണ് സമാന്ത ഉയര്‍ത്തെഴുന്നേറ്റത്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സമാന്ത. എല്ലാ വിശേഷങ്ങളും ചിത്രങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സ്റ്റൈലിഷ് ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് സമാന്ത. ഫാഷന്റെ കാര്യത്തിൽ, എപ്പോഴും ഒരു പടി മുന്നിലാണ് സമാന്ത. ചോക്ലേറ്റ് ബ്രൗൺ ബോഡികോൺ വസ്ത്രത്തിലാണ് താരം തിളങ്ങുന്നത്. ഫാഷൻ ലേബലായ ക്രേഷ ബജാജിന്റെ വശങ്ങളിലും ബസ്റ്റിലും ഹാന്‍ഡ് വീവണ്‍ ഡീറ്റൈയിലിംഗ് സ്ലീക്ക് ചോക്ലേറ്റ് ബ്രൗൺ ബോഡികോൺ ​‍ഡ്രസ്സില്‍ ഹോട്ട് ലുക്കിലാണ് താരം. എബീൻ എന്ന് വിളിക്കപ്പെടുന്ന ഔട്ട്ഫിറ്റിനെ ‘‘ശ്രദ്ധേയമായ, കൊത്തുപണികളുള്ള, ക്ഷമാപണമില്ലാതെ ബോൾഡ്...’’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ലീവ്‌ലെസ് ഡിസൈനും ആഴത്തിലുള്ള നെക്ക്‌ലൈനും ഈ ഔട്ട്ഫിറ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്.

Ads by Google
Tuesday 27 May 2025 04.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google