Thursday, March 19, 2026 Last Updated 10 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 08.53 AM

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് പരാതി; മാനേജര്‍ ആശുപത്രിയില്‍ ചികിത്സ തേടി; മൊഴിയെടുത്ത് പോലീസ്

-unni-mukundan

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്ന് പരാതിയുമായി മാനേജര്‍. മാനേജരുടെ പരാതിയില്‍ പോലീസ് മൊഴിയെടുത്തു. ഇന്‍ഫോ പാര്‍ക്ക് പോലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.

പോലീസ് മാനേജരുടെ മൊഴി രേഖപ്പെടുത്തി. മൊഴി പരിശോധിച്ച ശേഷം ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഉണ്ണി മുകുന്ദന്‍ നായകനായി എത്ത ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചിരുന്നില്ല. ഈ സമയത്ത് മാനേജര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നടന്‍ മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉണ്ണി മുകുന്ദന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇരുവരും തമ്മില്‍ ഏറെനാളായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Ads by Google
Tuesday 27 May 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google