ശശികുമാര്‍, സിമ്രാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷന്‍ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ' ടൂറിസ്റ്റ് ഫാമിലി'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച് സെലിബ്രിറ്റികള്‍ അടക്കം രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സിനിമയെ അഭിനന്ദിച്ചെത്തിയ ആരാധകന്റെ പോസ്റ്റിന് കിട്ടിയ പണിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ടൂറിസ്റ്റ് ഫാമിലി ചിത്രത്തിന്റെ അവസാന ഫ്രെയിമിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രം എന്ന് ആരാധകന്‍ എക്‌സില്‍ പോസ്റ്റിടുകയായിരുന്നു. എന്നാല്‍ ഈ പോസ്റ്റ് റീഷെയര്‍ ചെയ്ത നിര്‍മ്മാതാവ് ' കാണുന്നത് വ്യാജപതിപ്പ്, എന്നിട്ട് അഭിനന്ദനവും' എന്നാണ് കുറിച്ചിരിക്കുന്നത്. ഇതുവരെ പുറത്തുവിടാത്ത വിഷ്വല്‍സാണ് സ്‌ക്രീന്‍ ഷോട്ടായി ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായതോടെയാണ് ഇദ്ദേഹം കണ്ടത് വ്യാജപതിപ്പാണെന്ന് മനസിലായത്.
Paakrathu Piracy Idhula Appreciation Vera 🥲👏🏻 https://t.co/46Q6EwPyQq— Yuvaraj (@Yuvrajganesan) May 24, 2025
അതേസമയം, ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് ' ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. 15 കോടി ബഡ്ജറ്റില്‍ ഒരുക്കിയ ചിത്രം ഇതിനോടകം 75 കോടിയാണ് നേടിയിരിക്കുന്നത്.