Thursday, March 19, 2026 Last Updated 2 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 May 2025 12.02 PM

' വാള്‍ട്ടയര്‍ വീരയ്യ' സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ചിരഞ്ജീവി

director, watch

തെലുങ്ക് സംവിധായകന്‍ കെ.എസ് രവീന്ദ്രയ്ക്ക് ആഡംബര വാച്ച് സമ്മാനിച്ച് നടന്‍ ചിരഞ്ജീവി. രവീന്ദ്ര സംവിധാനം ചെയ്ത വാള്‍ട്ടയര്‍ വീരയ്യ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തില്‍ ചിരഞ്ജീവി ആയിരുന്നു നായകന്‍. സമ്മാനം നല്‍കാന്‍ സൂപ്പര്‍സ്റ്റാര്‍ ബോബിയെ സ്വന്തം വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചിരഞ്ജീവിയെ കണ്ട സന്തോഷം കെ.എസ്. രവീന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ലക്ഷ്വറി ഒമേഗ സീമാസ്റ്റര്‍ ഡൈവര്‍ 300M വാച്ച് ആണ് നടന്‍ സംവിധായകന് സമ്മാനമായി നല്‍കിയത്. ഏകദേശം 4.88 ലക്ഷം രൂപയാണ് ഈ ആഡംബര വാച്ചിന്റെ വില.

അതേസമയം, ചിരഞ്ജീവിയും ബോബിയും വീണ്ടും ഒന്നിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീണ്ടും ഇവരൊന്നിച്ചുളള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Ads by Google
Monday 26 May 2025 12.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google