Thursday, March 19, 2026 Last Updated 16 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 May 2025 04.36 PM

ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത ഔട്ട്ഫിറ്റുമായി ഐശ്വര്യ റായ്; കാന്‍ വേദിയില്‍ തിളങ്ങി താരം

aishwarya-rai-bachchan
photo-www.instagram.com/gauravguptaofficial/

കാന്‍സ് റെഡ് കാര്‍പെറ്റിലെ ഐശ്വര്യ റായ്‌യുടെ ലുക്ക് എന്നും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്. പൂര്‍ണ്ണമായും ഇന്ത്യന്‍ ലുക്ക് ആണ് ഐശ്വര്യ ഇത്തവണ സ്വീകരിച്ചത്. ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത, കദ്വ ബനാറസി ഹാന്‍ഡ്ലൂം സാരി അണിഞ്ഞെത്തിയ ഐശ്വര്യയുടെ ലുക്കിനെ ഏവരും പുകഴ്ത്തി.

രണ്ടാം ദിനത്തിലെ ഐശ്വര്യയുടെ റെഡ് കാര്‍പെറ്റ് ലുക്കും ചര്‍ച്ചയായിരിക്കുകയാണ്. ഭഗവത് ഗീതാ ശ്ലോകം തുന്നിച്ചേര്‍ത്ത വസ്ത്രമാണ് ഐശ്വര്യ അണിഞ്ഞിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള കസ്റ്റമൈസ്ഡ് ഗൗരവ് ഗുപ്ത ഔട്ട്ഫിറ്റ് ആണിത്. ആത്മീയതയെ അടിസ്ഥാനമാക്കിയാണ് ഇത് ഡിസൈന്‍ ചെയ്തത്.

കോസ്‌മോസ് അനുഭൂതി ഉളവാക്കുന്ന എംബ്രോയിഡറി വര്‍ക്കുകളാണ് ഗൗണില്‍ നല്‍കിയിരിക്കുന്നത്. മൈക്രോ ഗ്ലാസ് ക്രിസ്റ്റലുകള്‍ കൊണ്ടാണ് ഇത് ചെയ്തത്. ഐശ്വര്യ അണിഞ്ഞിരിക്കുന്ന കേപ്പിലാണ് ഭഗവദ് ഗീതയില്‍ നിന്നുള്ള ‘‘|| കര്‍മ്മണ്യേവാധികാരസ്‌തേ മാ ഫലേഷു കദാചന്‍ മാ കര്‍മ്മഫലഹേതുര്‍ഭൂര്‍മാ തേ സങ്‌ഗോയസ്ത്വകര്‍മണി ||” എന്ന സംസ്‌കൃത ശ്ലോകം തുന്നിച്ചേര്‍ത്തിരിക്കുന്നത്.

വാരാണസിയിലെ കൈത്തറിയില്‍ കൈകൊണ്ട് ചെയ്‌തെടുത്ത ബ്രോക്കേഡ് വര്‍ക്കുകളാണ് കേപ്പിനെ ശ്രദ്ധേയമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസത്തെ ഐശ്വര്യയുടെ കാന്‍സ് ലുക്കില്‍ ഏറെ ശ്രദ്ധ നേടിയത് സീമന്തരേഖയില്‍ ഐശ്യര്യ നീളത്തില്‍ തൊട്ട സിന്ദൂരം ആയിരുന്നു. പാകിസ്ഥാനെതിരായ ‘ഓപ്പറേഷന്‍ സിന്ദൂറി’നുള്ള ഐക്യദാര്‍ഢ്യമാണ് ഇതെന്ന ചര്‍ച്ചകളാണ് എത്തിയത്.

എന്നാല്‍ വിവാഹമോചന ഗോസിപ്പ് വാര്‍ത്തകളോടുള്ള പ്രതികരണമാണ് ഇതെന്നും ചിലര്‍ വാദങ്ങള്‍ ഉന്നയിച്ച് എത്തിയിട്ടുണ്ട്. അഭിഷേകും ഐശ്വര്യയും വിവാഹമോചിതരാകാന്‍ പോകുന്നെന്ന് ഏറെക്കാലമായുള്ള ഗോസിപ്പാണ്. ഇതിനുള്ള മറുപടിയായാണ് ഐശ്വര്യ ഇപ്പോള്‍ സിന്ദൂരം അണിഞ്ഞ് ലോകമൊന്നാകെ ശ്രദ്ധിക്കുന്ന കാന്‍സിലെത്തിയത് എന്നാണ് ആരാധകരുടെ പക്ഷം.

Ads by Google
Sunday 25 May 2025 04.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google