Thursday, March 19, 2026 Last Updated 14 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 May 2025 01.36 PM

' നിശ്ചയദാര്‍ഢ്യമുളള നേതാവ്, ജനസേവനത്തോടുളള അചഞ്ചലമായ പ്രതിബദ്ധത' ; മുഖ്യമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസിച്ച് കമല്‍ഹാസന്‍

shares, wishes

മുഖ്യമന്ത്രി പിണറായി വിജയന്റെ 80-ാം പിറന്നാള്‍ ആണിന്ന്. മുഖ്യമന്ത്രിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍.

'ബഹുമാന്യനായ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം പിറന്നാള്‍ ആശംസകള്‍. ഏറെ നിശ്ചയദാര്‍ഢ്യമുള്ള നേതാവായ അദ്ദേഹത്തിന്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. വരും വര്‍ഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു', എന്നാണ് കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചത്.

പിണറായി വിജയന് പിറന്നാള്‍ ആശംസിച്ച് നടന്‍ മോഹന്‍ലാലും എത്തിയിരുന്നു. ' ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദ്യയം നിറഞ്ഞ ജന്മദിനാശംസകള്‍' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. പിണറായി വിജയനൊപ്പമുളള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Saturday 24 May 2025 01.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google