Thursday, March 19, 2026 Last Updated 12 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 May 2025 05.03 PM

ലഡ്കി ബഡി അന്‍ജാനി ഹേ; ഇത് കുഛ് കുഛ് ഹോത്താ ഹേയിലെ അഞ്ജലി തന്നെ; ബ്ലഷ് പിങ്ക് സാരിയില്‍ അതിസുന്ദരിയായി കജോൾ

uploads/news/2025/05/782585/Untitled-7.jpg
Kajol Ajay Devgun (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരമാണ് ക​ജോള്‍. വർഷങ്ങളായി വെള്ളിത്തിരയിൽ തന്റെ സജീവ സാന്നിധ്യം അറിയിക്കുന്ന താരം. കരിയറിൽ അനിവാര്യമായ ചെറിയ ഇടവേളകൾ എടുത്തിട്ടുണ്ടെങ്കിലും എന്നും ലൈംലൈറ്റിൽ ഉണ്ടായിരുന്നു താരം. സോഷ്യൽ മീഡിയയിൽ തന്റെ പുതിയ ചിത്രങ്ങൾ താരം പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ സ്വർണ്ണ എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച, സ്റ്റേറ്റ്മെന്റ് ആക്സസറികൾക്കൊപ്പം, ബ്ലഷ് പിങ്ക് നിറത്തിലുള്ള സാരിയിൽ വളരെ സുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് താരം.
ആഴത്തിലുള്ള വി നെക്ക്‌ലൈനും ലളിതമായ വരയുള്ള ബ്ലൗസാണ് താരം സാരിയ്ക്കൊപ്പം ധരിച്ചത്. "പ്രമോഷനുകൾക്കായി എന്റെ 'മാ' യുടെ അനുഗ്രഹം വാങ്ങാൻ കൊൽക്കത്തയിൽ .. ഞാൻ നന്ദിയുള്ളവളാണ് .. നന്ദി..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ആരാധകർ നിരവധി കമന്റുകൾ കജോളിന്റെ ചിത്രങ്ങൾക്ക് താഴെ കുറിക്കുന്നുണ്ട്. 'കുച്ച് കുച്ച് ഹോതാ' യിലെ അഞ്ജലിയെ പോലെയുണ്ട്, പഴയ കജോൾ തന്നെ... " എന്നതടക്കമാണ് കമന്റുകൾ.

Ads by Google
Friday 23 May 2025 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google