Thursday, March 19, 2026 Last Updated 12 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 02.04 PM

എപിജെ അബ്ദുല്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു; നായകന്‍ ധനുഷ്

dhanush, biopic

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ജീവിതം സിനിമയാകുന്നു. നടന്‍ ധനുഷ് ആണ് ചിത്രത്തില്‍ അബ്ദുല്‍ കലാമായി അഭിനയിക്കുന്നത്. ആദിപുരുഷ്, തന്‍ഹാജി, ലോക്മാന്യ: ഏക് യുഗപുരുഷ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കലാം: ദ് മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്നാണ് ചിത്രത്തിന്റെ പേര്. ബുധനാഴ്ച കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം.

'ഇത്രയും പ്രചോദനാത്മകവും മഹാമനസ്‌കനുമായ ഒരു നേതാവിന്റെ - നമ്മുടെ സ്വന്തം ഡോ എപിജെ അബ്ദുല്‍ കലാം സാറിന്റെ ജീവിതം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ അനുഗ്രഹീതനാണെന്നാണ്' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് ധനുഷ് കുറിച്ചത്. സായ്വെന്‍ ക്യൂദ്രാസ് ആണ് തിരക്കഥ രചിക്കുന്നത്.

'രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്റെ യാത്ര ആരംഭിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചത്. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.

അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ്, എകെ എന്റര്‍ടെയ്ന്മെന്റ്സ്, ടി സീരിസിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍, അനില്‍ ശുങ്കര, ഭൂഷണ്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Ads by Google
Thursday 22 May 2025 02.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google