Thursday, March 19, 2026 Last Updated 16 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 May 2025 08.35 AM

' ഇത്രയധികം സ്‌നേഹിക്കപ്പെടുക എന്നത് അളവറ്റ സമ്മാനമാണ്' ; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

mohanlal
photo-www.facebook.com/ActorMohanlal

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ 65-ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ നന്ദി പറഞ്ഞത്.

'എന്റെ ജന്മദിനത്തില്‍ സ്‌നേഹം ചൊരിഞ്ഞതിന് എല്ലാവര്‍ക്കും നന്ദി. ഓരോ സന്ദേശവും, ആശംസകളും, ഓരോ വാക്കും എനിക്ക് പ്രിയപ്പെട്ടതാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വാത്സല്യത്തിന് അഗാധമായ നന്ദിയുണ്ട്. ഇത്രയേറെ സ്നേഹിക്കപ്പെടുക എന്നത് അളവറ്റ സമ്മാനമാണ്', മോഹന്‍ലാല്‍ കുറിച്ചു.

അതേസമയം, പിറന്നാളിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഹൃദയപൂര്‍വ്വം, വൃഷഭ എന്നീ സിനിമകളുടെ അപ്‌ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Ads by Google
Thursday 22 May 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google