Thursday, March 19, 2026 Last Updated 10 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 04.45 PM

ലാലേട്ടനു വേണ്ടി ഫൈറ്റ് നടത്തുന്നതായിരുന്നു സ്‌കൂളിലെ പ്രധാന ഹോബി; കുറിപ്പുമായി എസ്തര്‍

esther-anil
photo-www.instagram.com/_estheranil/

മോഹന്‍ലാലിനു പിറന്നാള്‍ ആശംസകളുമായി എസ്തര്‍ അനില്‍. മോഹന്‍ലാലിനെ ടിവിയില്‍ കാണുന്നതും മോഹന്‍ലാലിനായി ഫാന്‍ഫൈറ്റ് നടത്തുന്നതുമായിരുന്നു തന്റെ ബാല്യകൗമാരങ്ങളിലെ പ്രിയങ്കരമായ നിമിഷങ്ങളെന്ന് എസ്തര്‍ പറയുന്നു.

അച്ഛനും അമ്മയും സ്‌കൂളില്‍ നിന്ന് യൂണിഫോമില്‍ കൂട്ടിക്കൊണ്ടുവരുമ്പോള്‍ സീറ്റില്‍ കയറി കാലുകള്‍ മടക്കി ഇരുന്ന് വലിയ സ്‌ക്രീനില്‍ അങ്ങയെ കാണുന്നതാണ് എന്റെ ബാല്യകാലത്തെ പ്രിയങ്കരമായ നിമിഷങ്ങള്‍. ഉച്ചഭക്ഷണ ഇടവേളകളിലും ഒഴിവു സമയങ്ങളിലും അങ്ങേയ്ക്ക് വേണ്ടി ഫാന്‍ ഫൈറ്റ് നടത്തുന്നതാണ് സ്‌കൂളിലെ ഏറ്റവും മനോഹരമായ സമയങ്ങള്‍.

ഒരു മലയാളി ആയിരിക്കുക എന്നതിലെ ഏറ്റവും പ്രിയപ്പെട്ട കാര്യം അങ്ങുകൂടിയാണ് . ഞങ്ങള്‍ക്കിടയില്‍ ജനിച്ചതിന് നന്ദി , ഞാന്‍ എല്ലായ്‌പ്പോഴും അങ്ങയുടെ ഏറ്റവും വലിയ ഫാന്‍ ഗേള്‍ ആയിരിക്കും, ജന്മദിനാശംസകള്‍ ലാല്‍ അങ്കിള്‍- എസ്തര്‍ കുറിച്ചു.

Ads by Google
Wednesday 21 May 2025 04.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google