Thursday, March 19, 2026 Last Updated 13 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 03.14 PM

പ്രിയപ്പെട്ട ലാലേട്ടാ, ജന്മദിനാശംസകള്‍; എന്നും എപ്പോഴും സ്‌നേഹവും ബഹുമാനവും; മഞ്ജു വാര്യര്‍

manju-warrier
photo-www.instagram.com/manju.warrier

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ അറുപത്തി നാലാം ജന്മദിനമാണിന്ന്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകളറിയിച്ച് സിനിമാ രംഗത്തെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയയില്‍ എത്തി.

ഇപ്പോഴിതാ ലാലേട്ടന് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ‘പ്രിയപ്പെട്ട ലാലേട്ടാ ജന്മദിനാശംസകള്‍, എന്നും എപ്പോഴും സ്‌നേഹവും ബഹുമാനവും ’എന്നാണ് മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യര്‍ കുറിച്ചത്. നിരവധിപേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

അതേസമയം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ചെത്തിയ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ വന്‍ വിജയമായിരുന്നു.മാര്‍ച്ച് 27 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തില്‍ 67 കോടിയിലധികം നേടിയ സിനിമ നിലവില്‍ 250 കോടിയിലധികം നേടി. വമ്പന്‍ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്.

Ads by Google
Wednesday 21 May 2025 03.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google