Thursday, March 19, 2026 Last Updated 1 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 May 2025 09.03 AM

''ഇവിടെ വരുന്നവര്‍ക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു''; വിജയ് സേതുപതിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഇര്‍ഷാദ് അലി

vijay sethupathi
photo-www.instagram.com/irshadaliofficial/

നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ സജീവമാണ് നടന്‍ ഇര്‍ഷാദ് അലി. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ' തുടരും' എന്ന ചിത്രത്തിലാണ് അവസാനമായി ഇര്‍ഷാദ് അഭിനയിച്ചത്.

ഇപ്പോഴിതാ, ഇര്‍ഷാദ് പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിക്കൊപ്പമുള്ള ചിത്രങ്ങളാണ് നടന്‍ പോസ്റ്റു ചെയ്തത്. വിജയ് സേതുപതിയ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

'ഇവിടെ വരുന്നവര്‍ക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു.
'വാങ്കോ സര്‍'
തിരിച്ചു തരുന്നതില്‍ വല്ല വിരോധം?
'കൊടുങ്കോ സര്‍...'
ലാളിത്യം ഉടല്‍ പൂണ്ടപോലൊരു മനുഷ്യന്‍,'' എന്ന ക്യാപ്ഷനോടെയാണ് ഇര്‍ഷാദ് ചിത്രങ്ങള്‍ പങ്കുവച്ചത്.

Ads by Google
Wednesday 21 May 2025 09.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google