Thursday, March 19, 2026 Last Updated 7 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 10.39 AM

സ്വപ്‌നം കണ്ടത് പോലെ സംഭവിക്കുന്നു, അഭിമാനവും സന്തോഷവും; നിമിഷിന് ആശംസകളുമായി അഹാന

ahaana-krishna-

അഹാന കൃഷ്ണകുമാറും ഛായാഗ്രഹകൻ നിമിഷ് രവിയും റിലേഷൻഷിപ്പിലാണ് എന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും എവിടെയും ഔദ്യോഗികമായി ഇക്കാര്യം അംഗീകരിച്ചിട്ടില്ല എങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ബെറ്റർ ഹാഫ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ നിമിഷിന്റെ ജീവിതത്തിലെയും കരിയറിലെയും ഏറ്റവും വലിയ ഒരു തുടക്കത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

സൂര്യയുടെ നാൽപത്തിയാറാമത്തെ ചിത്രം ഇന്നലെ രാവിലെയാണ് പ്രഖ്യാപിച്ചത്. വെങ്കട് അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൻരെ പൂജയും പ്രഖ്യാപനവും കഴിഞ്ഞു എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. നമിതയെ സംബന്ധിച്ച് വിജയ്ക്കൊപ്പമുള്ള ജനനായകന് ശേഷം ചെയ്യുന്ന തമിഴ് സിനിമയാണ്.

സൂര്യ 46 എന്ന താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകൻ അഹാനയുടെ നിമിഷ് രവിയാണ്. ഈ സന്തോഷവും അഭിമാനവുമാണ് താരപുത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'നിമിഷിന്റെ അടുത്ത സിനിമ. ചില സ്വപ്നങ്ങൾ യാഥാർത്ഥമാക്കുന്നത് പോലെ. ഗംഭീരമാക്കൂ നിമിഷ്. ഗുഡ് ലക്ക് വെങ്കി അട്ലൂർ. മറ്റൊരു സൂപ്പർ ചിത്രത്തിനായി കാത്തിരിയ്ക്കുന്നു' എന്നാണ് അഹാനയുടെ പോസ്റ്റ്. സിനിമയുടെ പൂജ വേളയിൽ എടുത്ത ക്ലാപ് ബോർഡ് ഫോട്ടോയും, അഹാനയുടെ സ്റ്റോറിയും നിമിഷും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

ahaana-krishna-

അഹാനയുടെ നിമിഷും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് പല ഹ്രസ്വ ചിത്രങ്ങളും മ്യൂസിക് ആൽബങ്ങളും ചെയ്തിട്ടുണ്ട്. അഹാനയും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലൂക്ക എന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ നിമിഷ് ആയിരുന്നു. സാറ, റോഷാക്ക്, കുറുപ്പ്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്കർ, ബസൂക്ക തുടങ്ങിയ സിനിമകൾക്ക് വേണ്ടി ഛായാഗ്രഹണം ചെയ്ത നിമിഷിന്റെ ആദ്യ തമിഴ് ചിത്രമാണ് ഈ സൂര്യ 46.

Ads by Google
Tuesday 20 May 2025 10.39 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google