Thursday, March 19, 2026 Last Updated 2 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 May 2025 10.26 AM

ദുല്‍ഖറിനൊപ്പം തകര്‍പ്പന്‍ ചുവടുകളുമായി അമാല്‍; വീഡിയോ വൈറല്‍

with, wife

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുളള ഒരു ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു വിവാഹ ചടങ്ങില്‍ നിന്നുള്ള വീഡിയോ ആണിത്. ദുല്‍ഖറിനോളം തന്നെ അനായാസമായും ഗ്രേസോടെയും ചുവടു വയ്ക്കുകയാണ് അമാലും. അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഈ വീഡിയോ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. ഈ വീഡിയോ എത്ര കണ്ടാലും മടുക്കില്ല, നോക്കിയിരിക്കാന്‍ തോന്നും എന്നൊക്കെയാണ് ആരാധകരുടെ കമന്റ്.

2011 ഡിസംബര്‍ 22നായിരുന്നു ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരായത്. മറിയം അമീറ സല്‍മാന്‍ എന്നൊരു മകളും ദമ്പതികള്‍ക്കുണ്ട്. ആര്‍ക്കിടെക്റ്റായ അമാല്‍ സൂഫിയ, ഇന്റീരിയര്‍ ഡിസൈനര്‍ എന്ന രീതിയിലും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്.

Ads by Google
Tuesday 20 May 2025 10.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google