Thursday, March 19, 2026 Last Updated 34 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 May 2025 01.22 PM

'കാര്‍ മരത്തില്‍ ഇടിച്ചുകയറേണ്ട സാഹചര്യം വന്നു, സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്' ; ബസുകളുടെ മത്സര ഓട്ടത്തിനെതിരെ മാധവ് സുരേഷ്

says, for

ബസുകളുടെ മത്സര ഓട്ടത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ്. രണ്ട് ബസുകളുടെ മത്സരയോട്ടം കാരണം തങ്ങളുടെ കാര്‍ മരത്തിലിടിച്ച് അപകടത്തില്‍പ്പെടേണ്ട അവസ്ഥ ഉണ്ടായെന്ന് മാധവ്. താനും ജ്യേഷ്ഠന്‍ ഗോകുല്‍ സുരേഷും ഗുരുവായൂരില്‍ നിന്നും വരുന്ന വഴിയിലായിരുന്നു സംഭവമെന്നും മാധവ് പറഞ്ഞു.

സ്വകാര്യ ബസുകളുടെ അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അല്ലാത്തപക്ഷം കുറ്റവാളിയുടെ താടിയെല്ല് തകര്‍ക്കാനും ആ വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറാനും വിന്‍ഡോ ഗ്ലാസ് അടിച്ച് പൊട്ടിക്കാനും എനിക്ക് ക്ലീന്‍ പാസ് നല്‍കേണ്ടതാണെന്നും മാധവ് സുരേഷ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയാണ് മാധവ് സുരേഷിന്റെ പ്രതികരണം. ബസുകള്‍ മത്സരിച്ചോടി അപകടം ഉണ്ടാക്കുന്നതിന്റെ വീഡിയോയും മാധവ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.

'കേരളത്തിലെ ജനങ്ങള്‍ ദിവസവും അനുഭവിച്ച് കൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ മുമ്പ് പങ്കുവച്ച സ്റ്റോറി. പ്രത്യേകിച്ച് മധ്യ-വടക്കന്‍ കേരളത്തില്‍ ഉള്ളവര്‍ക്ക് ഇതൊരു സ്ഥിരം അനുഭവം ആയിരിക്കണം.

കലൂരില്‍ ഒരു സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് എന്റെ സഹോദരന്‍ വിശാഖിനെ എനിക്ക് നഷ്ടപ്പെടേണ്ടതായിരുന്നു. അടുത്തിടെ ഞാനും ജ്യേഷ്ഠന്‍ ഗോകുലും ഗുരുവായൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന റോഡില്‍, അര്‍ദ്ധരാത്രിയില്‍ രണ്ട് ബസുകള്‍ പരസ്പരം മത്സരിച്ചത് കാരണം ഞങ്ങളുടെ കാറ് ഒട്ടും സ്ഥലം ഇല്ലാത്തിടത്തേയ്ക്ക് ഒതുക്കപ്പെട്ട് ഒരു മരത്തില്‍ ഇടിച്ചുകയറേണ്ട സാഹചര്യം വന്നിരുന്നു. സെന്റീമീറ്ററുകളുടെ വ്യത്യാസത്തിലാണ് അന്ന് ഞങ്ങള്‍ രക്ഷപ്പെട്ടത്.

കെഎസ്ആര്‍ടിസി ബസുകളുടെയും സ്വകാര്യ ബസുകളുടെയും അശ്രദ്ധമായ മത്സരയോട്ടത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. ഇതാണ് എന്റെ നിര്‍ദേശം. അല്ലാത്തപക്ഷം ഇത്തരത്തില്‍ ഒരനുഭവം എനിക്ക് വീണ്ടും ഉണ്ടായാല്‍ ആ വാഹനങ്ങളുടെ ടയറുകള്‍ കുത്തിക്കീറാനും വിന്‍ഡോ ഗ്ലാസ് അടിച്ച് പൊട്ടിക്കാനും, കുറ്റവാളിയുടെ താടിയെല്ല് തകര്‍ക്കാനും എനിക്ക് ക്ലീന്‍ പാസ് നല്‍കേണ്ടതാണ്'-മാധവ് സുരേഷ് കുറിച്ചു.

Ads by Google
Monday 19 May 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google