Friday, March 20, 2026 Last Updated 43 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 May 2025 04.43 PM

' കൃഷ്ണകുമാറിന്റെ മക്കളും ബിക്കിനി ഇട്ട് വരുന്നില്ലേ? രേണുവിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടാണോ ആക്രമണം' ; ജിപ്‌സ ബീഗം

renu sudhi

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ െവെറല്‍ താരമാണ്. രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും പലപ്പോഴും വിമര്‍ശനം നേരിടാറുണ്ട്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പലതവണ രേണു മറുപടി നല്‍കിയിട്ടുമുണ്ട്. ഇപ്പോള്‍ രേണുവിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിക്കുകയാണ് നടിയും മോഡലുമായ ജിപ്‌സ ബീഗം.

രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നുണ്ട്, അവര്‍ക്കെതിരെ ഒന്നും ഇല്ലാത്ത ആക്രമണമാണ് രേണു സുധിക്കെതിരെ നടക്കുന്നത്. രേണുവിന് ചോദിക്കാനും പറയാനും ആരുമില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ആക്രമിക്കുന്നത് എന്നാണ് ജിപ്സ ചോദിക്കുന്നത്.

രേണു സുധി പാവാട ഇടുകയോ വയറ് കാണിക്കുകയോ ബിക്കിനി ഇടുകയോ ചെയ്യട്ടേ. രഹ്ന ഫാത്തിമ തൊട്ട് കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? അഹാന തൊട്ട് ഏറ്റവും ഇളയകുട്ടി വരെ ബിക്കിനി ഇട്ട് ഫോട്ടോ പോസ്റ്റ് ചെയ്യുന്നില്ലേ? എന്തുകൊണ്ട് അവരെയൊന്നും ഇതുപോലെ ആക്രമിക്കുന്നില്ല? രേണുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണോ ആക്രമണം? എന്നാണ് ജിപ്സ ബീഗം ചോദിക്കുന്നത്.

Ads by Google
Sunday 18 May 2025 04.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google