Thursday, March 19, 2026 Last Updated 7 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 04.09 PM

' എന്താ പ്രകടനം, അത്ഭുതപ്പെടുത്തി' ; പണിയിലെ സാഗര്‍ സൂര്യയുടെയും ജുനൈസിന്റെയും അഭിനയത്തെ പ്രശംസിച്ച് കമല്‍ഹാസന്‍

movie

നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ' പണി'. സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇരുവരെയും പ്രശംസിച്ച് രംഗെത്തത്തിയിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. പുതിയതായി വരുന്നവര്‍ക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന ഇരുവരുടെയും പ്രകടനം കണ്ടപ്പോള്‍ തോന്നിപ്പോയെന്നും താരം പറയുന്നു. തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. കമല്‍ഹാസന്റെ വാക്കുകള്‍ ജുനൈസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

പുതുതായി വന്നവര്‍, ഇവര്‍ക്ക് സിനിമയെ കുറിച്ച് അറിയാന്‍ തന്നെ സാധ്യതയില്ലെന്ന് തോന്നുന്നവര്‍ പോലും എങ്ങനെയാണ് അഭിനയിക്കുന്നത്. ജോജുവിന്റെ സിനിമയില്‍ പോലും രണ്ട് പേര്‍ അഭിനയിച്ചിട്ടുണ്ട്. അവരെ നോക്കു, മിക്കവാറും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷെ അവര്‍ക്ക് ആ കഥാപാത്രങ്ങളെ അത്രയും അറിയാം എന്ന് അത്ഭുതപ്പെടുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇത് കേരളത്തില്‍ മാത്രം കാര്യമാണ്, സത്യന്‍ മാസ്റ്ററുടെ അഭിനയമൊക്കെ കേരളത്തില്‍ തന്നെ ഇപ്പോഴും ട്രൈ ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Ads by Google
Friday 16 May 2025 04.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google