Friday, March 20, 2026 Last Updated 45 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 01.23 PM

റാപ്പ് സോങിനിടെ ഭക്തിഗാന വരികള്‍; സന്താനം നായകനാകുന്ന പുതിയ ചിത്രത്തിനെതിരെ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി നേതാവ്

crore, from

നടന്‍ സന്താനം നായകനാകുന്ന പുതിയ ചിത്രം ഡിഡി നെക്സ്റ്റ് ലെവല്‍ വിവാദത്തില്‍. ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തിനിടെ ഉപയോഗിച്ചിരിക്കുന്ന ഭക്തിഗാന വരികള്‍ നീക്കണമെന്നും അല്ലാത്തപക്ഷം നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീര്‍ത്തി കേസ് കൊടുക്കുമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്് തിരുപ്പതി തിരുമല ദേവസ്ഥാനം ബോര്‍ഡ് അംഗവും രാഷ്ട്രീയ നേതാവുമായ ഭാനുപ്രകാശ് റെഡ്ഡി.

തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശ്രീ വെങ്കടേശ്വരനെ പ്രകീര്‍ത്തിക്കുന്ന പ്രശസ്ത ഭക്തിഗാനം 'ശ്രീനിവാസ ഗോവിന്ദ'യിലെ വരികളാണ് ചിത്രത്തിലെ ഒരു റാപ്പ് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

മറ്റ് മതങ്ങളിലെ ഭക്തിഗാനങ്ങള്‍ ഇത്തരത്തില്‍ റാപ്പ് ഗാനങ്ങള്‍ക്കിടയില്‍ ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്, എപ്പോഴും ഹിന്ദുക്കളുടെ വികാരം മാത്രം വ്രണപ്പെടുന്നത് എന്തുകൊണ്ടാണ് എന്നാണ് ഭാനുപ്രകാശ് ചോദിക്കുന്നത്. ഭക്തി ഗാനത്തിന്റെ വരികള്‍ നീക്കിയില്ലെങ്കില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് പോകുമെന്നും ഭാനുപ്രകാശ് റെഡ്ഡി അറിയിച്ചിട്ടുണ്ട്.

ഗാനത്തിലെ വരികള്‍ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് കലാപത്തിന് കാരണമാകുമെന്നും അതുവഴി ആളുകള്‍ക്കിടയില്‍ ഐക്യം തകരാന്‍ സാധ്യതയുണ്ടെന്നും ഭാനുപ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു. സന്താനത്തിനും നിഹാരിക എന്റര്‍ടൈന്‍മെന്റിനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

നോട്ടീസിന്റെ ഒരു കോപ്പി സെന്‍സര്‍ ബോര്‍ഡിനും അയച്ചിട്ടുണ്ട്. സിനിമകള്‍ക്ക് അനുമതി കൊടുക്കുമ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇത് എങ്ങനെയാണ് അവരുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്നാണ് ഭാനുപ്രകാശ് ചോദിക്കുന്നത്. എസ്. പ്രേം ആനന്ദ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഓഫ്‌റോ ആണ് സംഗീതം ഒരുക്കിയത്.

Ads by Google
Friday 16 May 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google