Friday, March 20, 2026 Last Updated 47 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 12.34 PM

ചുവപ്പ് ഗൗണില്‍ സുന്ദരിയായി ശാമിലി; വീഡിയോ പങ്കിട്ട് താരം

shamlee
photo-www.instagram.com/shamlee_official/

സിനിമ മേഖലയില്‍ ബാലതാരമായും നായികയായും ഒരേപോലെ തിളങ്ങിയ രണ്ട് സഹോദരിമാരാണ് ശാലിനിയും ശാമിലിയും. ഒരാള്‍ മലയാളത്തിലൂടെ ബാലതാരമായി അരങ്ങേറിയതെങ്കില്‍ മറ്റെയാള്‍ തമിഴിലൂടെയാണ് ബാലതാരമായി അരങ്ങേറുന്നത്. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ശാലിനി. എങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ് ശാലിനി.

ശാമിലിയാകട്ടെ 1989-ല്‍ തമിഴില്‍ ഇറങ്ങിയ 'രാജനഡൈ' എന്ന സിനിമയിലൂടെയാണ് തുടങ്ങിയത്. മലയാളത്തില്‍ മാളൂട്ടിയായിരുന്നു ശാമിലിയുടെ ആദ്യ സിനിമ. ഇരുവരും ഇനി സിനിമയിലേക്ക് മടങ്ങിയെത്തുമോ എന്നതും സംശയമാണ്. ശാമിലി നല്ലയൊരു ആര്‍ട്ടിസ്റ്റ് കൂടിയാണ്. ശാമിലി വരച്ച ധാരാളം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. വരക്കുന്നതിന്റെ വീഡിയോസും പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ ശാമിലി വരകളുടെ ലോകത്ത് തിരക്കിലാണ്. ആക്ടര്‍ ടേണ്‍ഡ് ആര്‍ട്ടിസ്റ്റ് എന്നാണ് ശാമിലി സ്വയം വിശേഷിപ്പിക്കുന്നത്. ശാമിലിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യാത്രകളുടെയും വരകളുടെയും വിശേഷം നടി നിരന്തരം പങ്കുവെക്കാറുണ്ട്.

മനോഹരമായ ചുവന്ന കളറിലുള്ള ഗൗണ്‍ ധരിച്ച്, സ്‌റ്റൈലായി നടന്നുവരുന്ന ഒരു വീഡിയോ ആണ് ശാമിലി ഏറ്റവുമൊടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'സ്വാതന്ത്ര്യത്തിനും നിയന്ത്രണത്തിനും ഇടയില്‍ എവിടെയോ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. പോസ്റ്റിന് താഴെ എന്താണ് ഇപ്പോഴും വിവാഹം ചെയ്യാത്തത് എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകളും കാണാം. അതിന് പുറമെ ശാമിലിയുടെ സൗന്ദര്യത്തെ പ്രശംസിച്ചും സ്‌നേഹം അറിയിച്ചും വരുന്ന കമന്റുകളും ഏറെയാണ്.

Ads by Google
Friday 16 May 2025 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google