Friday, March 20, 2026 Last Updated 37 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 10.58 AM

' ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം, രേണു സുധി എന്ന മിടുക്കിയ്ക്ക് സല്യൂട്ട്' ; ശാരദക്കുട്ടി

about

അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരമാണ്. രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടാറുണ്ട്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളോട് രേണു പ്രതികരിക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം നടി തെസ്‌നി ഖാന്‍ രേണുവിനെ സപ്പോര്‍ട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റ് പങ്കുവെച്ചിരുന്നു. രേണുവിനെ കളിയാക്കുന്ന താരത്തിലുളള ചോദ്യം ചോദിച്ച ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വീഡിയോയ്ക്ക് താഴെയാണ് രേണുവിനെ പിന്തുണച്ച് തെസ്‌നി ഖാന്‍ എത്തിയത്്. എന്തിനാണ് ഒരാളെ ഇങ്ങനെ കളിയാക്കുന്നതെന്നും രേണുവിനെ കാണുമ്പോള്‍ പാവം തോന്നുന്നുമെന്നുമാണ് തെസ്‌നി ഖാന്‍ കുറിച്ചത്.

ഇേപ്പാഴിതാ രേണുവിെന പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കില്‍ ഒലിച്ച് മരിച്ചു പോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളില്‍ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നെഗറ്റീവ് കളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ.

നിങ്ങൾ സങ്കൽപിക്കുന്ന തരം 'കല'യോ 'സൗന്ദര്യ'മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്.

തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു.

എസ്. ശാരദക്കുട്ടി

Ads by Google
Friday 16 May 2025 10.58 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google