Thursday, March 19, 2026 Last Updated 11 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 10.44 AM

' നിങ്ങളുടെ ബന്ധത്തില്‍ മകള്‍ സന്തുഷ്ടയാണോ?' ; ആര്യയുടെ മറുപടി

her, with

നടിയും അവതാരകയുമായ ആര്യയും ഡിജെയും കോറിയോഗ്രാഫറും ബിഗ് ബോസ് താരവുമായ സിബിനും തമ്മിലുളള വിവാഹനിശ്ചയ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് സിബിനും ആര്യയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. സിബിന്റേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണ്. സിബിന് റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹ നിശ്ചയ വിവരം പുറത്തുവന്നതിന് പിന്നാലെ മകള്‍ ഈ ബന്ധത്തില്‍ സന്തുഷ്ടയാണോ എന്ന ചോദ്യത്തിന് ആര്യ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ക്യു ആന്‍ഡ് എ സെക്ഷനില്‍ ആയിരുന്നു ആര്യയുടെ പ്രതികരണം. 'ഖുഷിക്ക് സുഖമാണോ? നിങ്ങളുടെ ബന്ധത്തില്‍ അവള്‍ സന്തുഷ്ടയാണോ?', എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് സിബിനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ആര്യ മറുപടി നല്‍കിയത്. ഒപ്പം നിങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്നും ആര്യ ചോദിക്കുന്നു.

Ads by Google
Friday 16 May 2025 10.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google