Friday, March 20, 2026 Last Updated 40 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 May 2025 08.51 AM

സര്‍പ്രൈസായി തലൈവരുടെ വീഡിയോ കോള്‍; എന്നാലും ഒരു അസൂയ ബാക്കിയെന്ന് പടക്കളം ടീമിനോട് സന്ദീപ്‌

rajinikanth-
photo-www.instagram.com/zandeeep/

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘പടക്കളം’ സിനിമയുടെ ടീമിനെ നേരിൽ കണ്ട് അഭിനന്ദിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവും പടക്കളം സിനിമാതാരങ്ങളും ഈ സന്തോഷ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിലെത്തിയ സന്ദീപ് പ്രദീപിന് പടക്കളം ടീമിനൊപ്പം താരത്തെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ രജനികാന്ത് സന്ദീപുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. സന്ദീപ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. 'തലൈവർ വീഡിയോ കോളിലൂടെ നിങ്ങളുടെ സിനിമയെ പ്രശംസിക്കുന്ന ഒരു പ്രഭാതം സങ്കൽപ്പിക്കുക. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു,' എന്നാണ് സന്ദീപ് കുറിച്ചത്. അതിനൊപ്പം അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിയാതെ പോയതിന്റെ വിഷമവും രജനികാന്തിനെ നേരിൽ കണ്ട പടക്കളം ടീമിനോട് തന്റെ അസൂയയും സന്ദീപ് പങ്കുവെച്ചിട്ടുണ്ട്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യവും ചേര്‍ന്നാണ് നിർമാണം. ക്യാമ്പസ് പശ്ചാത്തലമായുള്ള ഒരു ഫാന്‍റസി കോമഡി ചിത്രമാണിത്. സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

തിരക്കഥ നിതിൻ സി ബാബു, മനു സ്വരാജ്, സംഗീതം രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിതിൻ മൈക്കിൾ.

Ads by Google
Friday 16 May 2025 08.51 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google