Thursday, March 19, 2026 Last Updated 9 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 01.29 PM

രാജ് നിധിമോറിനൊപ്പമുളള ചിത്രം പങ്കുവെച്ച് സാമന്ത; പിന്നാലെ കുറിപ്പുമായി സംവിധായകന്റെ ഭാര്യ

note

സാമന്തയും സംവിധായകന്‍ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം സാമന്ത പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. വിമാനത്തില്‍ സംവിധായകന്റെ തോളില്‍ തല ചായ്ച്ച് ഇരിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവച്ചത്. തന്റെ ആദ്യ നിര്‍മ്മാണ് സംരംഭമാ ശുഭം എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പകര്‍ത്തിയ ചിത്രമാണിത്.

ഇതിനിടെ രാജ് നിധിമോറിന്റെ ഭാര്യ ശ്യാമിലി ഡേ പങ്കുവച്ച കുറിപ്പും ചര്‍ച്ചകളില്‍ ഇടം നേടുകയാണ്.”എന്നെ കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേള്‍ക്കുന്ന, എന്നെപ്പറ്റി കേള്‍ക്കുന്ന, എന്നോട് സംസാരിക്കുന്ന, എന്നെ കുറിച്ച് സംസാരിക്കുന്ന, എന്നെ കുറിച്ച് വായിക്കുന്ന, എന്നെ കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും ഞാന്‍ സ്നേഹവും ആശംസകളും നല്‍കുന്നു” എന്നാണ് സാമന്ത ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ ശ്യാമലി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.

note

2015ലാണ് രാജ് നിധിമോറും ശ്യാമലിയും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വിശാല്‍ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ് മേഹ്റ എന്നീ സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് കൂടിയായ അവര്‍ ബോളിവുഡ് ചിത്രങ്ങളായ രംഗ് ദേ ബസന്തി, ഓംകാര, ഏക് നോദിര്‍ ഗോല്‍പോ എന്നിവയുടെ ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, രാജും സാമന്തയും ഡേറ്റിങ്ങില്‍ ആണോ എന്നതില്‍ സ്ഥിരീകരണമൊന്നുമില്ല. രാജും ശ്യാമിലിയും വേര്‍പിരിഞ്ഞതായും റിപ്പോര്‍ട്ടുകളില്ല.

Ads by Google
Thursday 15 May 2025 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google