Thursday, March 19, 2026 Last Updated 10 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 01.17 PM

കുഞ്ഞ് അകായിയെ കൈകളില്‍ എടുത്ത് അനുഷ്‌ക ശര്‍മ്മ, ക്യൂട്ട് ലുക്കില്‍ മകള്‍ വാമികയും; വീഡിയോ വൈറല്‍

watch

ബോളിവുഡില്‍ ഏറെ ആരാധകരുളള സെലിബ്രിറ്റി കപ്പിള്‍ ആണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മക്കളായ വാമികയ്ക്കും അകായ്ക്കുമൊപ്പമുളള ഇരുവരുടെയും ഒരു വീഡിയോ ആണ്. ഉത്തര്‍പ്രദേശിലെ അയോധ്യയിലുളള അനുഷ്‌കയുടെ അമ്മയുടെ വീട്ടില്‍ കുടുംബം എത്തിയപ്പോഴുളള വീഡിയോ ആണ് വൈറലാകുന്നത്.

ഇളയ മകന്‍ അകായെ കൈകളില്‍ പിടിച്ച് അമ്മയുടെ അരികിലേക്ക് എത്തുന്ന അനുഷ്‌കയെ വീഡിയോയില്‍ കാണാം. മകള്‍ വാമികയും അവരുടെ അടുത്തായി നില്‍ക്കുന്നുണ്ട്. അനുഷ്‌കയെ കണ്ടയുടന്‍ കുഞ്ഞ് അകായ്യെ ഓടി ചെന്ന് എടുക്കുകയാണ് അമ്മ. മകള്‍ വാമികയെയും ദൃശ്യങ്ങളില്‍ കണാം. ഇരുവര്‍ക്കും പിന്നിലായി വിരാട് കോഹ്ലിയെയും കാണാം. വീഡിയോ ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.

അതേസമയം തിങ്കളാഴ്ചയാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി പ്രഖ്യാപിക്കുന്നത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം 123 ടെസ്റ്റുകളില്‍ കളിച്ച കോഹ്ലി, 14 വര്‍ഷം നീണ്ട റെഡ്- ബോള്‍ കരിയറിനാണ് തിരശ്ശീല വീഴ്ത്തിയത്.

Ads by Google
Thursday 15 May 2025 01.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google