Thursday, March 19, 2026 Last Updated 6 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 15 May 2025 11.28 AM

' വിവാഹം കഴിച്ച ആളാണ് ഞാന്‍, ഒരു മകളുമുണ്ട്, ഭാര്യ മരിച്ച ശേഷമാണ് ജെന്‍ഡര്‍ തിരിച്ചറിഞ്ഞത്' ; സീമ വിനീതിന് മറുപടിയുമായി അമയ

reply, remark

സോഷ്യല്‍മീഡിയയിലൂടെയായി സുപരിചിതയായി മാറിയ ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ വിവാദമായിരുന്നു. വിവാഹം കഴിഞ്ഞ് ട്രാന്‍സ് ആണെന്ന് പറയുന്നവരെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സീമ വിനീത് പറഞ്ഞത്. നടിയും ട്രാന്‍സ് വുമണുമായ അമയ പ്രസാദിനെ കുറിച്ചാണ് സീമ ആരോപണം ഉന്നയിച്ചതെന്നും ചിലര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമയ ഇപ്പോള്‍. താന്‍ ഒരു വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിലൊരു മകളുണ്ടെന്നും അമയ പറയുന്നു. ഭാര്യയുടെ മരണ ശേഷമാണ് തന്റെ ജെന്ററിലേക്ക് തിരിഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമയ വ്യക്തമാക്കി.

'ഒരു വിവാഹം കഴിച്ച ആളാണ് ഞാന്‍. എനിക്ക് ഒരു മകളുമുണ്ട്. അതെല്ലായിടത്തും തുറന്നു പറഞ്ഞിട്ടുള്ള കാര്യമാണ്. ഭാര്യ മരിച്ച ശേഷമാണ് ജെന്‍ഡര്‍ തിരിച്ചറിഞ്ഞ് ഞാന്‍ ജീവിക്കുന്നത്. അതിനെ ചോദ്യം ചെയ്ത് ഒരുപാട് പേര്‍ പുറകെ നടക്കുന്നുണ്ട്. ഞാനിപ്പോള്‍ ജീവിക്കുന്നത് അമയ ആയിട്ടാണ്. രണ്ടാമത് ഞാനൊരു വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ കഴിച്ചെന്ന് പറയുന്നുണ്ടെങ്കില്‍ അവര്‍ തെളിയിക്കട്ടെ. സീമ ചേച്ചി അങ്ങനെ പറയുന്നുണ്ടെങ്കില്‍ അവര്‍ എവിടെ എങ്കിലും തെളിയിച്ചിട്ടുണ്ടോ. ഞാനിപ്പോഴും പറയുന്നു ഞാന്‍ ഒരാളേ മാത്രമെ വിവാഹം കഴിച്ചിട്ടുള്ളൂ. അയാള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു പോയി. അതിന് ശേഷമാണ് ഞാന്‍ അമയ ആയത്'', അമയ പ്രസാദ് പറയുന്നു.

'സീമ ചേച്ചിക്ക് എന്നോട് ദേഷ്യം വരേണ്ട കാര്യമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്റെ വര്‍ഷ പൂജ നടന്നപ്പോള്‍ ലച്ച കെട്ടി തന്നത് അവരാണ്. മമ്മി എന്നാണ് വിളിച്ചോണ്ടിരുന്നതും. എന്താണിപ്പോ പ്രശ്‌നമെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഞാന്‍ മാത്രമല്ല ഇത്തരത്തില്‍ വന്നത്. വേറെയും ആള്‍ക്കാരുണ്ട്. ഒരാളുടെ ജീവിതത്തെ ഇല്ലാതാക്കിയിട്ട് മറ്റൊരാളിലേക്ക് പോകുന്നതിനോട് എനിക്കും യോജിപ്പില്ല. പക്ഷേ ഞാന്‍ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്താണ് ഞാന്‍ അമേയ ആയതും. മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരമായി തന്നെ പോകുന്നുണ്ട്. സീമ ചേച്ചി കമ്യൂണിറ്റിയെ മുഴുവനായി താഴ്ത്തി കെട്ടി സംസാരിച്ചതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഒരാളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. ഞാന്‍ ചോദിച്ച സമയത്തെല്ലാം അമയയെ ഞാന്‍ ഒരിടത്തും മെന്‍ഷന്‍ ചെയ്തിട്ടില്ല എന്നാണ്. സീമ ഇനി തെറ്റിദ്ധരിക്കപ്പെട്ടതും ആകാം. മുന്‍പ് വിവാഹം കഴിഞ്ഞ ട്രാന്‍സ് വ്യക്തികള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴങ്ങനെയല്ല. ട്രാന്‍സ് കമ്യൂണിറ്റിയെ ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങി'', എന്നും അമയ പറഞ്ഞു.

''എന്റെ മകളേ പറ്റി ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അനാവശ്യമായി വലിച്ചിഴച്ചിട്ടില്ല. അതിനൊരു ജീവിതമുണ്ട്. ഈ പറയുന്ന വ്യക്തികള്‍ അവരുടെ ജീവിതം നശിപ്പിക്കയല്ലേ. കുറച്ച് ദിവസമായി ഡിപ്രഷനിലായിരുന്നു ഞാന്‍. കമ്യൂണിറ്റിയില്‍ ഉള്ളവര്‍ കാരണമാണ് ഞാന്‍ ജീവനോടെ ഇരിക്കുന്നത്. എന്തിനാണ് ഒരു മനുഷ്യനെ എല്ലാവരും കൂടി ക്രൂശിക്കുന്നത്. സീമ ചേച്ചിക്ക് എന്താണ് പറ്റിയതെന്ന് അറിയില്ല. ഇങ്ങനെ കുറേ ആള്‍ക്കാര്‍ക്ക് പ്രശ്‌നം പറ്റിയിട്ടുണ്ട്. ഇനി അങ്ങനെയുള്ളവര്‍ വരുന്നെങ്കില്‍ അത് തെറ്റെന്ന് അവര്‍ക്ക് പറയാം. സീമ ചേച്ചി അങ്ങനെയല്ല പറഞ്ഞത്. എന്നെ പോലുള്ള ഒരുപാട് പേരുണ്ട്. അവര്‍ക്കും വിഷമമാവില്ലേ. പബ്ലിസിറ്റിയ്ക്ക് വേണ്ടി ഓരോന്ന് പറയുമ്പോള്‍, ഇപ്പുറത്ത് ജീവിതങ്ങളുണ്ടെന്ന് മനസിലാക്കണം. അവര്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ എന്ത് ചെയ്യും'', എന്നും അമയ ചോദിക്കുന്നുണ്ട്.

Ads by Google
Thursday 15 May 2025 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google