Thursday, March 19, 2026 Last Updated 8 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 03.09 PM

' എന്തിനാ ഇങ്ങനെ കളിയാക്കുന്നേ, പാവം അവര്‍ ജീവിച്ചു പൊയ്‌ക്കോട്ടെ' ; രേണുവിന് വേണ്ടി തെസ്‌നി ഖാന്‍

making, fun

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. രേണു പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ പലപ്പോഴും വിമര്‍ശന കമന്റുകള്‍ വരാറുണ്ട്.

ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ മീഡിയ രേണുവിനോട് ചോദിച്ച ചോദ്യത്തോടുളള രേണുവിന്റെ പ്രതികരണവും അതിന് താഴെ തെസ്‌നി ഖാന്റെ മറുപടിയുമാണ് വൈറലാകുന്നത്. രേണുവിനെ കളിയാക്കുന്ന തരത്തില്‍, മഞ്ജു വാര്യരെ പോലെയുണ്ട് എന്ന് ക്യാമറയുമായി പുറകെ എത്തിയയാള്‍ പറഞ്ഞു. അയ്യോ അങ്ങനെ ഒന്നും പറയല്ലേ, മഞ്ജു ചേച്ചി എവിടെ നില്‍ക്കുന്നു, ഞാനാരാണ്. വലിയ ഇഷ്ടമാണ് എനിക്ക് മഞ്ജു ചേച്ചിയെ എന്നൊക്കെ പറഞ്ഞ് രേണു കാറില്‍ കയറി പോകുന്നതാണ് വീഡിയോ.

അതിന് താഴെയാണ് തെസ്‌നി ഖാന്റെ കമന്റ്. എന്തിനാണ് ഇവരെ ഇങ്ങനെ കളിയാക്കുന്നത്. ദൈവം പോലും ഇത് ക്ഷമിക്കില്ല എന്ന് തെസ്‌നി ഖാന്‍ പറയുന്നു. 'എല്ലാവര്‍ക്കും നമസ്‌കാരം. ഒരുപാട് നാളായി രേണു സുധിയുടെ വീഡിയോ കാണുന്നു. അവര്‍ ജീവിച്ചു പോയ്‌ക്കോട്ടെ, എന്തിനാ ഇങ്ങനെ എല്ലാവരും കളിയാക്കുന്നത്. കാണുന്നവര്‍ മാത്രം കാണുക, അല്ലാത്തവര്‍ അത് മാറ്റുക. ഇപ്പോള്‍ എനിക്ക് പാവം തോന്നുന്നു. ആര്‍ക്കും അവരുടെ ശല്യം ആകുന്നില്ലല്ലോ, കാണാത്തവര്‍ കാണണ്ട, ഒരു മനുഷ്യനെ ഇങ്ങനെ കളിയാക്കുന്നത് ദൈവത്തിനുപോലും ഇഷ്ടമില്ലാത്ത കാര്യമാണ് അത് ഓര്‍ക്കുക' തെസ്‌നി ഖാന്‍ പറഞ്ഞു.

Ads by Google
Wednesday 14 May 2025 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google