Thursday, March 19, 2026 Last Updated 6 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 02.44 PM

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ... ഇതിലേതാ എന്റെ അച്ഛന്‍ ? രാം ചരണിനെ തഴഞ്ഞ് മെഴുക് പ്രതിമയ്ക്ക് അടുത്തേക്ക് മകള്‍ ക്ലിന്‍ കാര; വീഡിയോ പങ്കിട്ട് ഭാര്യ ഉപാസന

​തെന്നിന്ത്യന്‍ സൂപ്പര്‍താരമായ രാം ചരണിന്റെ മെഴുക് പ്രതിമ ലാസ് വേഗസിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തിലുണ്ടാകും. ഇപ്പോഴിതാ പ്രതിമയുടെ അനാച്ഛാദന ചടങ്ങ് നടന്നു കഴിഞ്ഞപ്പോഴുള്ള രാം ചരണിന്റെ മകള്‍ ക്ലിന്‍ കാരയുടെ ഒരു ക്യൂട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 Ram Charan, Ram Charan's wax statue in Madame Tussauds Wax Museum in Las Vegas, Ram Charan's daughter Klin Kara
Klin Kaara getting confused with Ram Charan and his wax statue (Image Source: Instagram)

തെന്നിന്ത്യയുടെ പ്രിയ താരം രാം ചരണ്‍ തന്റെ അഭിനയമികവിലൂടെയും പക്വമായ പെരുമാറ്റത്തിലൂടെയുമാണ് കൂടുതല്‍ ആരാധകരുടെ ​‍ഹൃദയം കവര്‍ന്നെടുത്തത്. തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ രാം ചരണ്‍ ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാള്‍ കൂടിയാണ്.
ഇക്കഴിഞ്ഞ ദിവസം താരത്തിന്റെ കരിയറില്‍ മറ്റൊരു നാഴികക്കല്ലു കൂടി വന്നു ചേര്‍ന്നത്. ലാസ് വേഗസിലെ മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ രാം ചരണിന്റെ മെഴുക് പ്രതിമ കൂടി വന്നിരിക്കുകയാണ്. റാം ചരണിനൊപ്പം താരത്തിന്റെ വളർത്തുനായ റൈമിനെയും ഉള്‍പ്പെടുത്തിയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. പ്രതിമയുടെ അനാച്ഛാദന ചടങ്ങില്‍ റാം ചരണിനോടൊപ്പം അച്ഛന്‍ ചിരഞ്ജീവി, അമ്മ സുരേഖ, ഭാര്യ ഉപാസന കൊനിഡേല, മകള്‍ ക്ലിന്‍ കാര കൊനിഡേല എന്നിവരും രാം ചരണിന്റെ പ്രതിമ അനാഛാദനം ചെയ്ത ചടങ്ങില്‍ പങ്കെടുത്തു. ഒപ്പം വളർത്തുനായ റൈമും ഉണ്ടായിരുന്നു.
ഇപ്പോഴിതാ ഇതിനിടെ രാം ചരണിന്റെ മകള്‍ ക്ലിന്‍ കാരയുടെ ക്യൂട്ട് വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഭാര്യ ഉപാസന കാമിനേനിയാണ് ഈ വീഡിയോ പങ്കിട്ടത്. തന്റെ വളര്‍ത്തുനായ റൈമിനൊപ്പം ഇരിക്കുന്നതായാണ് രാം ചരണിന്റെ പ്രതിമ. തന്റെ മെഴുക് പ്രതിമക്കൊപ്പം അതേ സ്റ്റൈലില്‍ വളര്‍ത്തുനായക്കൊപ്പം താരം പോസ് ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട് വേദിയിലേക്ക് എത്തുന്ന താരത്തിന്റെ മകള്‍ ക്ലിന്‍ കാര രാം ചരണിന്റെ പ്രതിമയ്ക്ക് അരികിലേക്കാണ് നടന്നു നീങ്ങുന്നുണ്ട്.
വേദിയിലേക്ക് കയറണ്ട എന്ന് ഉപാസന പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം, പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ക്ലിന്‍ നേരെ അച്ഛന് അരികിലേക്ക് പോവുകയാണ്. എന്നാല്‍ മകള്‍ പ്രതിമയ്ക്ക് അരികിലേക്ക് പോകുന്നത് കണ്ട് രാം ചരണും ആശ്ചര്യപ്പെട്ട് പോകുന്നു. ക്ലിനിനെ രാം ചരണ്‍ തന്റെ അരികിലേക്ക് പിടിക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിമയുടെ അടുത്തിരിക്കുന്ന രാം ചരണ്‍ മകളെ തന്റെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയില്‍ കാണാം. എന്നിട്ടും സംശയം തീരാതെ മകള്‍ മെഴുകു പ്രതിമയെയും അച്ഛനെയും മാറിമാറി നോക്കുന്നുണ്ട്. വീഡിയോ കൂടാതെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും ഉപാസന പങ്കുവച്ചിട്ടുണ്ട്. അല്‍പ നേരം കൊണ്ട് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

2023ല്‍ ആണ് രാം ചരണിനും ഉപാസനക്കും മകള്‍ ജനിച്ചത്. മകളുടെ മുഖം താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തന്നെ അച്ഛാ എന്ന് വിളിച്ച്‌ തുടങ്ങുമ്പോള്‍ മകളുടെ മുഖം വെളിപ്പെടുത്തും എന്നാണ് ഒരിക്കല്‍ രാം ചരണ്‍ പറഞ്ഞത്. 2012ല്‍ ആയിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം.
2023 ല്‍ ഓസ്‌കാർ വേദിയില്‍ റാം ചരണ്‍ ധരിച്ചിരുന്ന കറുത്ത വെല്‍വെറ്റ് ബന്ധ്ഗാല സ്യൂട്ടിലാണ് മെഴുക് പ്രതിമ തീർത്തിരിക്കുന്നത്. സന്ദർശകർക്ക് മെയ് 19 വരെ ലണ്ടനിലെ മ്യൂസിയത്തില്‍ പ്രതിമ കാണാം. ശേഷം പൊതുജനങ്ങള്‍ക്കായി സിംഗപ്പൂരിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Wednesday 14 May 2025 02.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google