Friday, March 20, 2026 Last Updated 41 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 May 2025 11.35 AM

ഓസിയുടെ വളകാപ്പ്; ചിത്രങ്ങളുമായി ഇഷാനി

ishaani-krishna
photo-www.instagram.com/ishaani_krishna/

കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ വിവാഹിതരായ ദിയയും അശ്വിനും തങ്ങളുടെ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

വളരെ ഗ്രാൻഡായിട്ടാണ് ദിയയും അശ്വിനും വളക്കാപ്പ് സംഘടിപ്പിച്ചത്. വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിടുകയാണ് ദിയയുടെ സഹോദരിയായ ഇഷാനി. ഓസിയുടെ വളകാപ്പ് എന്ന അടിക്കുറിപ്പോടെയാണ് ഇഷാനി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നേരത്തെ അഹാനയും വളകാപ്പില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മകളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. യൂട്യൂബ് വ്ളോഗുകളും ഇൻസ്റ്റഗ്രാമുമൊക്കെയായി നാലു പേരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.

Ads by Google
Wednesday 14 May 2025 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google