Thursday, March 19, 2026 Last Updated 4 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 03.49 PM

താരസമ്പന്നമായി ലുലു ഫാഷന്‍ വീക്ക്; റാമ്പില്‍ തിളങ്ങി സണ്ണി വെയ്നും ഹണി റോസും കുഞ്ചാക്കോ ബോബനും, വിനയ് ഫോര്‍ട്ടും

uploads/news/2025/05/780812/lulu.gif

കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി മലയാളത്തിന്റെ പ്രിയ താരങ്ങള്‍. സിനിമാ താരങ്ങളായ ഹണി റോസ്, സണ്ണി വെയ്നും വിനയ് ഫോര്‍ട്ട് , റിയാസ് ഖാന്‍, പ്രയാഗ മാര്‍ട്ടിന്‍, വിജയ് ബാബു, ഫറഫുദ്ദീന്‍, ബിബിന്‍ ജോര്‍ജ്, തുടങ്ങി സിനിമ മേഖലിയില്‍ നിന്നുള്ള പ്രമുഖരാണ് ലുലു ഫാഷന്‍ വീക്കില്‍ റാംപിലെത്തിയത്. ഏറ്റവും പുതിയ സിനിമയായ ''റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ഗോഡ്'' എന്ന സിനിമയിലെ കഥാപാത്രത്തിന്റെ വേഷത്തിലെത്തിയ സണ്ണി വെയ്ന്‍ ആയിരുന്നു ഫാഷന്‍ റാംപിലെ മുഖ്യ ആകര്‍ഷണം. വ്യത്യസ്ത തരം വേഷപ്പകര്‍ച്ചയില്‍ ഫാഷന്‍ റാംപിലെത്തിയ താരത്തിനെ കയ്യടികളോടെയാണ് ലുലു ഫാഷന്‍ വേദി സ്വീകരിച്ചത്. ലുലു ഫാഷന്‍ റാംപിലേക്ക് സിനിമ വേഷത്തില്‍ തന്നെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സണ്ണി വെയ്ന്‍ പ്രതികരിച്ചത്.

കുഞ്ചാക്കോ ബോബനൊപ്പം, ആന്‍സണ്‍, ഹേമന്ദ് മേനോന്‍, കൈലാസ് , സഞ്ജു ശിവറാം, മെറീന മൈക്കിള്‍, ധ്രുവന്‍ , ചൈതന്യ പ്രകാശ് , ക്രിക്കറ്റ് താരം സച്ചിന്‍ ബേബി, ശങ്കര്‍ ഇന്ദുചുടന്‍, നിരജ്ഞന അനൂപ് , വഫ കദീജ, പ്രിയംവദ കൃഷ്ണന്‍ , ധ്രുവ താക്കീര്‍, ഷിയാസ് കരീം,ആല്‍ഫി പഞ്ഞിക്കാരന്‍, ശ്രിവിദ്യ മുല്ലശ്ശേരി, കല്യാണി പണിക്കര്‍, ബാല താരങ്ങളായ ദേവ നന്ദ, അനൂപ് കൃഷ്ണന്‍, സംവിധാകന്‍ സാജിദ് യഹിയ, രാജീവ് പിള്ള, ആല്‍വിന്‍ ജോണ്‍ ആന്റണി, എന്നിവര്‍ റാംപിലേക്ക് എത്തി. വിവിധ ബ്രാന്‍ഡുകളുടെ വസ്ത്ര, ആഭരണ ട്രെന്‍ഡുമായി തിളങ്ങിയ ഫാഷന്‍ വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. രണ്ടാം ദിവസം റാംപിലേക്ക് നടന്‍ കുഞ്ചാക്കോ ബോബന്റെ സര്‍പ്രൈസ് എന്‍ട്രിയും ഫാഷന്‍ ഷോയുടെ മനം കവര്‍ന്നു. ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും ഷോയില്‍ ഭാഗമായി. യു.എസ് പോളോ അവതരിപ്പിക്കുന്ന ഫാഷന്‍ വീക്കിന്റെ പവേഡ് ബൈ പാര്‍ട്ടണര്‍ അമുക്തിയാണ്. ഒരു ദിവസം എട്ട് ഷോ വീതം അവതരിപ്പിക്കുന്ന ഫാഷന്‍ റാംപില്‍ പ്രശസ്ത സ്‌റ്റൈലിഷും ഷോ ഡയറക്റുമായ ഷൈ ലോബോയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ പ്രമുഖ മോഡലുകളാണ് ചുവടുവയ്ക്കുന്നത്.

പടം അടിക്കുറിപ്പ്: ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായി ഫാഷന്‍ റാംപില്‍ ചുവടുവയ്ക്കുന്ന നടന്മാരായ കുഞ്ചാക്കോ ബോബന്‍ , ഹണിറോസ്, സണ്ണി വെയ്ന്‍., വിനയ് ഫോര്‍ട്ട് , റിയാസ്ഖാന്‍, ബിബിന്‍ ജോര്‍ജ്, രാജീവ് പിള്ള, ആണ്‍സണ്‍ പോള്‍ എന്നിവര്‍.

Ads by Google
Tuesday 13 May 2025 03.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google