Thursday, March 19, 2026 Last Updated 15 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 May 2025 08.12 AM

വളകാപ്പ് ആഘോഷമാക്കി ദിയ കൃഷ്ണ; വീഡിയോ

diya-krishna
photo-www.instagram.com/_diyakrishna_/

വിവാഹത്തിനുശേഷം ഓരോ ദിവസവും ആഘോഷമാക്കുകയാണ് ദിയ. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടേയും അശ്വിന്റെയും വിവാഹം. ഇപ്പോൾ തന്റെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താരപുത്രി. ജൂലൈയോടെ ദിയയ്ക്കും അശ്വിനും ഇടയിലേക്ക് പുതിയൊരു ആൾ കൂടി എത്തും. ​ഗർഭകാലം ഏഴാം മാസത്തിൽ എത്തിയതിനാൽ കഴിഞ്ഞ ദിവസം ദിയയുടെ വളകാപ്പ് ചടങ്ങ് ആഘോഷമായി നടന്നിരുന്നു. ഒരു കല്യാണത്തിന് സമാനമായ രീതിയിലായിരുന്നു ദിയയുടെ വളകാപ്പ്.

പച്ച നിറത്തിലുള്ള പട്ടുസാരിയും ഹെവി വർക്കുള്ള മെറൂൺ ബ്ലൗസുമായിരുന്നു ദിയയുടെ വേഷം. സാരിക്ക് ഇണങ്ങുന്ന തരത്തിലുള്ളതായിരുന്നു ആഭരണങ്ങൾ. പതിവിൽ നിന്നും വിപരീതമായി ഇത്തവണ ലൂസ് ഹെയറാണ് ദിയ ചൂസ് ചെയ്തത്. ഓഫ് വൈറ്റ് നിറത്തിലുള്ള കുർത്തയും പൈജാമയുമായിരുന്നു അശ്വിന്റെ വേഷം.

രാജകീയമായ രീതിയിൽ അതീവ ​ഗംഭീരമായിരുന്നു ദിയയുടെ വളകാപ്പ് എന്നത് താരപുത്രി പങ്കിട്ട വീ‍ഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ​ഗ്രാന്റ് വളകാപ്പ് എന്ന ക്യാപ്ഷൻ നൽകിയാണ് ദിയ വീഡിയോ പങ്കുവെച്ചത്.

ഇരുവരുടേയും കുടുംബാം​ഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ചേർന്ന് ഒരു കൊച്ച് കല്യാണത്തിനുള്ള ആളുകൾ വളകാപ്പിന് എത്തിയിരുന്നു. വളകാപ്പിന് രണ്ട് മാസം മുമ്പ് അശ്വിന്റെ കുടുംബത്തിന്റെ വിശ്വാസവും ആചാരവും അനുസരിച്ച് അ‍ഞ്ചാം മാസത്തിലെ ചടങ്ങും സമാനമായ രീതിയിൽ ആഘോഷമായി നടന്നിരുന്നു. അമ്മയുടേയും കുഞ്ഞിന്റേയും ആരോ​ഗ്യത്തിനും ഐശ്വ​ര്യത്തിനും വേണ്ടിയുള്ളതായിരുന്നു ആ പൂജ ചടങ്ങുകൾ.

മൂന്ന് ദിവസത്തോളം നീണ്ടു നിന്ന അ‍ഞ്ചാം മാസ ചടങ്ങിൽ തമിഴ് ബ്രാഹ്മിൺ പെൺകുട്ടി ലുക്കിലായിരുന്നു ദിയ. എന്നാൽ വളകാപ്പിന് തനിനാടൻ മലയാളി പെൺകൊടിയായിരുന്നു താരം. വീഡിയോ വൈറലായശേഷം ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ട കമന്റ് ദിയയുടെ പ്ര​ഗ്നൻസി ​ഗ്ലോയെ കുറിച്ചുള്ളതായിരുന്നു. ​ഗർഭിണിയായശേഷം ദിയ കൂടുതൽ സുന്ദരിയായി എന്നായിരുന്നു ഏറെയും കമന്റുകൾ.

വിവാഹത്തിന് ഒരുങ്ങിയതിനേക്കാൾ ഭം​ഗി വളകാപ്പിന് ഒരുങ്ങിയപ്പോൾ ദിയയ്ക്ക് വന്നുവെന്നും കമന്റുകളുണ്ട്. അതേസമയം താരപുത്രിക്ക് പിറക്കാൻ പോകുന്നത് ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ എന്നതുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളും കമന്റ് ബോക്സിൽ നടക്കുന്നുണ്ട്. ഭൂരിഭാ​ഗം പേരും ദിയയുടെ പ്ര​ഗ്നൻസി ​ ​ഗ്ലോ കണ്ട് പെൺകുഞ്ഞാണെന്നാണ് കുറിച്ചത്. കുറച്ചുപേർ ആൺകുഞ്ഞായിരിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.

Ads by Google
Tuesday 13 May 2025 08.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google