Thursday, March 19, 2026 Last Updated 13 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 May 2025 04.00 PM

' മെയ്യഴക' ന്റെ സംവിധായകന് സൂര്യയുടെയും കാര്‍ത്തിയുടെയും സ്‌നേഹ സമ്മാനം; ഥാര്‍ നല്‍കി താരങ്ങള്‍

car, to

കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് മെയ്യഴകന്‍. തമിഴിലെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് സിനിമകളില്‍ ഒന്നായാണ് പ്രേക്ഷകര്‍ ചിത്രത്തെ കണക്കാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ പ്രേംകുമാറിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവായ സൂര്യയും നടന്‍ കാര്‍ത്തിയും.

വെളളനിറത്തിലുളള മഹിന്ദ്ര ഥാര്‍ ജീപ്പ് ആണ് പ്രേംകുമാറിന് താരങ്ങള്‍ സമ്മാനമായി നല്‍കിയത്.

മെയ്യഴകന് തിയേറ്ററില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ സിനിമയുടെ ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ കാര്‍ത്തിയുടെയും അരവിന്ദ് സാമിയുടെയും പ്രകടനങ്ങള്‍ ഏറെ കയ്യടികള്‍ വാങ്ങിയിരുന്നു.

നടന്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്രീവിദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രാജ് കിരണ്‍, ദേവദര്‍ശിനി, ശ്രീരഞ്ജിനി, ജയപ്രകാശ് തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Ads by Google
Monday 12 May 2025 04.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google